ഫെബ്രുവരി മാസം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ കാലഘട്ടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു എന്നിവ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് മമ്മൂട്ടിയുടെ ബ്രമയുഗം തീയേറ്ററിൽ എത്തിയത്. ബ്രമയുഗം ഗംഭീര അഭിപ്രായം നേടുകയും 100 കോടി വളരെ പെട്ടെന്ന് നേടുകയും ചെയ്യുമെന്ന് കണക്കു കൂട്ടിയെങ്കിലും അടുത്ത ആഴ്ചച്ച റിലീസ് ആയ മഞ്ഞുമ്മേൽ ബോയ്സ് മികച്ച അഭിപ്രായം നേടിയതോടെ ബ്രമയുഗത്തിന്റെ കളക്ഷൻ കുറഞ്ഞു. പക്ഷേ നേരത്തെ ഇറങ്ങിയ പ്രേമലു സ്റ്റെഡി കളക്ഷനുമായി മുൻപോട്ടു പോവുകയും ചെയ്തു. ഇപ്പോൾ ഇറങ്ങിയ ആടു ജീവിതവും വളരെ പെട്ടെന്ന് തന്നെ 100 കോടി കളക്ഷൻ നേടി കഴിഞ്ഞു. തമിഴ്നാട്ടിൽ തരംഗമായതോടെ മഞ്ഞുമ്മേൽ ബോയ്സ് 200 കോടിയിലധികം കളക്ഷൻ നേടിയപ്പോൾ പ്രേമലു 130 കോടിയോളം കളക്റ്റ് ചെയ്തു. എന്നാൽ ബ്രമയുഗത്തിന്റെ ഫൈനൽ കളക്ഷൻ 60 കോടിയിൽ അവസാനിച്ചു. സത്യത്തിൽ യുവതാര ചിത്രങ്ങൾക്ക് മുൻപിൽ മമ്മൂട്ടി ചിത്രത്തിന് അടിപതറിയതാണോ?
അല്ലെന്നു തന്നെയാണ് ഉത്തരം. കാരണം ബ്രമയുഗം ചിത്രത്തിന്റെ ജോണർ അങ്ങനെ പെട്ടെന്ന് തീയേറ്ററിലേക്ക് ആളെ കയറ്റുന്ന ഒന്നല്ല. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയിട്ടും വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രം ഉണ്ടായിരുന്നിട്ടും ചിത്രത്തിന് 60 കോടി കളക്ഷൻ നേടാനായത് ഒരു വലിയ മൈൽസ്റ്റോൺ ആയി തന്നെ കണക്കാക്കേണ്ടി വരും. ഒരു മുത്തശ്ശി കഥ പോലെ തന്നെ ഒരുക്കിയ മോഹൻലാൽ ചിത്രം മലയ്ക്കോട്ടായി വാലിബൻ പരാജയപ്പെട്ടിടത്താണ് ബ്രമയുഗത്തിന്റെ ഈ വിജയം. ധൈര്യത്തോടെ തന്റെ ഉള്ളിലെ വിഷൻ തീയേറ്ററിൽ എത്തിക്കാൻ ശ്രമിക്കുന്ന ഏതൊരു ഫിലിം മേക്കറിനും പ്രചോദനം നൽകുന്നതാണ് ബ്രമയുഗത്തിന്റെ സ്വീകാര്യത.
Comments
Post a Comment