എന്നെ വിളിച്ചു വരുത്തി അപമാനിച്ചു :കാതൽ സംവിധായകൻ



ഡിസംബർ 5ന് കോഴിക്കോട് ഫാറൂഖ്കോ ളേജ് ഫിലിം ക്ലബ്‌ സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എന്നും അതിനു അനുസരിച്ചു 5ആം തീയതി കോഴിക്കോട് എത്തിയ ശേഷമാണു പരിപാടി ക്യാൻസൽ ചെയ്തതായി അറിഞ്ഞതെന്നും കാതൽ സിനിമയുടെ സംവിധായകൻ ജിയോ ബേബി. കാരണം ചോദിച്ചപ്പോൾ ആരും വ്യക്തമായ ഒരു കാരണം നൽകിയിട്ടില്ല എന്നും പ്രിൻസിപ്പാലിനെ മെയിൽ വഴിയും വാട്സ്ആപ്പ് വഴിയും ബന്ധപെട്ടിട്ടും ഇതുവരെ ഒരു മറുപടി ലഭിച്ചിട്ടില്ല എന്നും ജിയോ ബേബി വ്യക്തമാക്കി.

പോസ്റ്റർ വരെ പുറത്തിറക്കിയ ഈ പരിപാടി ക്യാൻസൽ ചെയ്തതിന്റെ കാരണം പലരോടും തിരക്കിയിട്ടും ഒരു ഉത്തരം ലഭിച്ചിട്ടില്ല. അങ്ങനെ ഇരിക്കുമ്പോൾ ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയന്റെ പേരിൽ തനിക്കൊരു കത്തു കിട്ടി. "ഫാറൂഖ് കോളേജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപെട്ടു നാളെ 05/12/2023ന് എത്തിച്ചേരുന്ന ഉത്ഘാടകന്റെ ചില പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് യൂണിയൻ സഹകരിക്കുന്നതല്ല."-കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ ആയിരുന്നു എന്ന് ജിയോ ബേബി പറഞ്ഞു.

സ്റ്റുഡന്റസ് യൂണിയന്റെ ഭാഗം വ്യക്തമായെന്നും ഇനി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം കൂടെ അറിയാൻ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനു വേണ്ടി എന്റെ ഒരു ദിവസം പാഴാക്കി എന്നും താൻ അപമാനിതനായി എന്നും ജിയോ ബേബി പറഞ്ഞു.ഇതിനൊക്കെ വ്യക്തമായ ഉത്തരം എനിക്ക് കിട്ടണം. മാത്രമല്ല ഇതിനെതിരെ നിയമനടപടിയും സ്വീകരിക്കുന്നതാണ്.ജിയോ ബേബി വ്യകതമാക്കി.

Comments