നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ നായകന്മാരായി തിയേറ്ററിൽ എത്തി ഗംഭീര വിജയം കൊയ്തു കൊണ്ടിരിക്കുന്ന ചിത്രമാണ് RDX. ഓഗസ്റ്റ് 25നു ഓണം റിലീസ് ആയി എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒപ്പം റിലീസ് ചെയ്ത ദുൽഖർ - നിവിൻ പോളി ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ചിത്രം കുറുപ്പിന്റെ റെക്കോർഡും മറികടന്നു കുതിക്കുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഈ 3 നായകന്മാരിൽ ആരാണ് ഗംഭീരം എന്ന്. പലർക്കും ഇതിനെ കുറിച് പല അഭിപ്രായം ആണ്. സിനിമ ഇറങ്ങുന്നതിനു മുൻപ് എല്ലാരും പുച്ഛത്തോടെ നോക്കിയ നീരജ് മാധവ് ആണ് ഫൈറ്റിൽ നഞ്ചാക്ക് ഒക്കെ ഉപയോഗിച്ച് ഗംഭീര കയ്യടി നേടിയത്. മാത്രമല്ല പക്കാ ഡീസന്റ്റ് ആയ ഒരാളായിട്ട് ആണ് നീരജ് മാധവിന്റെ സേവിയറെ പ്രെസെന്റ് ചെയ്തിരിക്കുന്നത്. നായിക ഒന്നും അദ്ദേഹത്തിന് ഇല്ല.
അങ്ങനെ നോക്കുമ്പോൾ ഷെയ്ൻ ഇതിൽ ഒരു ഗംഭീര പാക്കേജ് ആണ്. അടിക്ക് അടി, പ്രേമത്തിന് പ്രേമം, ഡാൻസ് നമ്പറുകൾ എല്ലാം ഷെയ്ൻ ചെയ്ത റോബർട്ടിൽ ഭദ്രം. ഫ്ലാഷ്ബാക്ക് സീനുകളിലും പ്രസന്റ് സീനുകളിലും എല്ലാം ഗംഭീരമായിട്ടുണ്ട് ഷെയ്ൻ.
എന്നാൽ ഇതിന്റെ റൈറ്റേഴ്സ് പറയുന്നത് അനുസരിച് അവർ ഏറ്റവും നന്നായിട്ട് എഴുതിയ കഥാപാത്രം ആന്റണി വർഗീസ് അവതരിപ്പിച്ച ഡോണി ആണ്. അദ്ദേഹം ഒരേ സമയം ഒരു ക്ഷുഭിത യുവത്വവും അതെ സമയം ഒരു ഫാമിലി മാനും ആണ്.മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇമോഷണൽ രംഗങ്ങളിൽ ആന്റണി വർഗീസ് ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. വായുവിൽ നിന്നുള്ള ഒരുപാട് ഫൈറ്റ്റുകൾ ഒന്നും ഇല്ലെങ്കിലും ഡോണി ഒരു ബോക്സ്ർ ആണ്. ആ പഞ്ചുകൾ ഒക്കെ അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. ഓ മേരി ലൈല പോലെ ഉള്ള ചിത്രങ്ങളിൽ പെട്ടു വഴി തെറ്റി പോയ കരിയർ തിരികെ പിടിച്ച ചിത്രമാണ് പെപ്പെയെ സംബന്ധിച്ചിടത്തോളം RDX. മൂന്നു പേരെയും ഗംഭീരമായി പ്ലേസ് ചെയ്തിട്ടുണ്ടെങ്കിലും ആന്റണി വർഗീസ്ന്റെ ഡോണി എല്ലാവരെക്കാളും മുൻപിൽ നില്കുന്നു....
Comments
Post a Comment