RDXന്റെ സംഗീത സംവിധായകൻ അണ്ടർ റേറ്റഡോ?


ഈ വർഷം മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച,100 കോടിയോളം കളക്ട് ചെയ്ത ചിത്രമാണ് RDX. ചിത്രത്തിന്റെ ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്കോറും എല്ലാം ഏറെ ശ്രെദ്ധിക്കപെട്ടെങ്കിലും സിനിമ ഒന്നിൽ കൂടുതൽ തവണ കണ്ടവരോട് പോലും ചിത്രത്തിന്റെ മ്യൂസിക് ആരാണ് എന്നു ചോദിച്ചാൽ അറിയില്ല. സൗത്ത് ഇന്ത്യൻ സിനിമകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച രീതിയിൽ സംഗീത സംവിധാനം നിർവഹിച്ച സാം സി. എസ് ആണ് ആ മ്യൂസിക് ഡയറക്ടർ.

2010ൽ ഓർ ഇരവ് എന്ന തമിഴ് ഹോറർ ചിത്രത്തിലൂടെ ആയിരുന്നു സാമിന്റെ അരങ്ങേറ്റം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർക്കുകൾ ആയിരുന്നു കൈതി, പുരിയാത്ത പുതിർ, വിക്രം വേദ, മലയാളം മൂവി ഒടിയൻ, അടങ്ക മാരു, നോട്ട. കൈതി, വിക്രം വേദ പോലെയുള്ള മൂവികളിലൂടെ ഐക്കോണിക്ക് ബാക്ക്ഗ്രൗണ്ട് സ്കോറുകൾ സമ്മാനിച്ചിട്ടും അദ്ദേഹത്തിന്റെ പേര് പലർക്കും ഇപ്പോഴും സുപരിചിതമല്ല.

മലയാളത്തിൽ നല്ല പാട്ടുകൾ ഉള്ള ചിത്രമായിരുന്നു ഒടിയൻ. ഒടിയൻ, RDX കൂടാതെ കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും എന്ന ചിത്രത്തിലും സാം ആയിരുന്നു ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത്.2022 ജൂണിൽ ആമസോൺ പ്രൈംൽ റിലീസ് ചെയ്ത സുഴൽ -ദി വേർടെക്സ് എന്ന തമിഴ് സീരിസിൽ സാമിന്റെ വർക്ക്‌ ഗംഭീരമായിരുന്നു. തമിഴിലെ വർക്കുകൾ ഒകെ മികച്ചതായിരുന്നിട്ടു കൂടി തമിഴിൽ അനിരുദ്ധിനോ മലയാളത്തിൽ സുഷിൻ ശ്യാമിനോ കിട്ടുന്ന പ്രശംസയുടെ പത്തിലൊന്ന് പോലും സാമിന് കിട്ടുന്നില്ല എന്നത് സങ്കടകരമാണ്.മലയാളത്തിൽ ഷെയിൻ നിഗം നായകനാകുന്ന വേല എന്ന ചിത്രമാണ് സാമിന്റെ ഏറ്റവും പുതിയ വർക്ക്‌. വരും വർഷങ്ങളിൽ എങ്കിലും സാമിന് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കുമെന്നും അദ്ദേഹത്തിന്റെ പേര് എല്ലാ സംഗീത പ്രേമികളുടെയും മനസ്സിൽ തങ്ങി നിൽക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം..


Comments