കണ്ണൂർ സ്‌ക്വാഡ് കണ്ട ആരും തന്നെ ബമ്പിഹയെയും ഹത്തോടയെയും മറന്നിട്ടുണ്ടാവില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായ അന്യ സംസ്ഥാനക്കാരായി മികച്ച പ്രകടനമായിരുന്നു ഇരുവരും.അതിൽ തന്നെ ഹത്തോടയുടെ വിരൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വെടി കൊണ്ട് അറ്റു പോകുന്നത് ചിത്രത്തിലെ ഗംഭീര സീൻ ആയിരുന്നു. രേഷ് ലമ്പ എന്ന ഹിന്ദി നടനാണ് ഹത്തോടയായി വേഷമിട്ടത്.
രേഷ് ലമ്പാ അഭിനയിച്ച നെറ്റ്ഫ്ലിക്സ് സീരീസ് ആയ ഷി -2ലെ കഥാപാത്രമായ ദുർഗയുടെ മേക്കഓവർ ആണ് ഈ പങ്കുവെച്ച ചിത്രം.ഷി യെ കൂടാതെ നൈറ്റ് മാനേജർ എന്ന സീരിസിലും രേഷ് അഭിനയിച്ചിട്ടുണ്ട്.
Comments
Post a Comment