കണ്ണൂർ സ്‌ക്വാഡ് OTT യിലേക്ക്..




തീയേറ്ററുകളിൽ ജനസാഗരം സൃഷ്‌ടിച്ച മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ OTT ഡേറ്റ് പുറത്തു വിട്ടു. നവംബർ 17 മുതൽ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സെപ്റ്റംബർ 28നു റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് 50 കോടിയോളം രൂപയും വേൾഡ് വൈഡ് 100 കോടിക്ക് അടുത്തും കളക്ട് ചെയ്തിരുന്നു. ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട്‌ പുറത്തു വന്നിട്ടില്ല. മമ്മൂട്ടി കമ്പനി നിർമിച്ച നാലാമത്തെ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ സംവിധാനം റോബി വർഗീസ് രാജ് ആയിരുന്നു...

Comments