നന്പകൽ നേരത്ത് മയക്കം എന്ന ടൈറ്റിൽ കിട്ടിയത് ഇങ്ങനെ : LJP



മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു നന്പകൽ നേരത്തു മയക്കം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം നിരൂപക  പ്രശംസ നേടുകയും മമ്മൂട്ടിക്ക് കേരള സംസ്ഥാന അവാർഡ് സമ്മാനിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ എല്ലാവരുടേം മനസ്സിൽ ആദ്യം ഉടക്കുന്നത് ചിത്രത്തിന്റെ പേര് തന്നെ ആണ്. ആ പേര് ചിത്രത്തിന് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് LJP, മണ്മറഞ്ഞു പോയ വിഖ്യാത സംവിധായകൻ പദ്മരാജനെ അനുസ്മരിച്ച ചടങ്ങിൽ വ്യക്തമാക്കി.

"ഞാനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഹരീഷും അവസാന നിമിഷത്തിലാണ് ചിത്രത്തിന് പേരിടുന്നത്. ഏത് തരത്തിലുള്ള പേര് ചിത്രത്തിന് വേണം എന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അതിൽ എന്റെ അഭിപ്രായമായി ഞാൻ പറഞ്ഞത് പദ്മരാജൻ സാർ വന്ന് ഈ സിനിമക്ക് പേരിട്ടാൽ എങ്ങനെ ഉണ്ടാകും, അത് പോലെ ഒരു പേര് വേണമെന്നാണ്.ഞങ്ങൾ പല രീതിയിൽ ആലോചിച്ചു പക്ഷെ സിനിമക്ക് ഇണങ്ങുന്ന പേര് കിട്ടുന്നില്ല.ഉച്ച നേരത്തു ഒരാൾ ഉറങ്ങുന്നു, എഴുനേൽക്കുന്നു എന്നു പറയുന്ന കാര്യം ഈ പേരിലേക് കൊണ്ടു വരണം അതിന്റെ ഒപ്പം ഒരു സാഹിത്യപരമായ പേര് കൂടി ആയിരിക്കണം. അവസാനം ഞാൻ ഗൂഗിളിൽ ഇംഗ്ലീഷിൽ an afternoon dream, an afternoon sleep എന്നൊക്കെ സെർച്ച്‌ ചെയ്തു.എന്നിട്ട് അതിന്റെ തമിഴ് പരിഭാഷ തപ്പിയപ്പോൾ വന്ന റിസൾട്ട്‌ ആയിരുന്നു നന്പകൽ നേരത്തു മയക്കം.അപ്പോ തന്നെ ഞാൻ തീരുമാനിച്ചു ഇതു തന്നെ ആണ് വേണ്ട ടൈറ്റിൽ എന്ന്.

Comments