ശങ്കർ പറഞ്ഞ ഡയലോഗ് നെടുമുടി പറഞ്ഞില്ല..



ശങ്കർ സംവിധാനം ചെയുന്ന കമൽഹാസൻ ചിത്രം ഇന്ത്യൻ 2 റിലീസിനു ഒരുങ്ങുകയാണല്ലോ. മരിച്ചു പോയ പല നടന്മാരെയും ബോഡി ഡബിൾ, ഗ്രാഫിക്സ് ഒക്കെ ഉപയോഗിച്ച് സിനിമയിൽ കൊണ്ട് വരാൻ പോകുന്നു എന്നാണല്ലോ കേൾക്കുന്ന വാർത്തകൾ. ഇന്ത്യൻ 2ൽ ഒഴിച്ച് കൂടാൻ ആവാത്ത കഥാപാത്രം ആണല്ലോ നെടുമുടി വേണുവിന്റേത്. അതിനാൽ അദ്ദേഹത്തിന്റെ ബാക്കി ഉണ്ടായിരുന്ന സീനുകൾ നന്ദു പൊതുവാളിനെ വെച്ചാണ് പൂർത്തിയാക്കുന്നത്.

നെടുമുടി വേണുവിന്റെ അഭിനയത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന സംവിധായകൻ ആണ് ശങ്കർ. ഒരു സംവിധായകൻ എന്ന നിലയിൽ ശങ്കറിനെ നെടുമുടി വേണുവിനും വലിയ കാര്യമാണ്. വർഷങ്ങൾക്ക് മുൻപ് കൈരളിയിൽ സംപ്രേക്ഷണം ചെയ്ത ജെ ബി ജംഗ്ഷനിൽ നെടുമുടി വേണു ഇന്ത്യൻ എന്ന ശങ്കർ മൂവിയെ കുറിച്ചു സംസാരിച്ചിരുന്നു.1996ഇലാണ് ഇന്ത്യൻ റിലീസ് ചെയുന്നത്. സംവിധായകൻ ശങ്കറിന്റെ നല്ല സഹകരണം ആയിരുന്നു. സെറ്റിൽ ഉള്ളവരോട് എല്ലാം എന്റെ അഭിനയത്തെ കുറിച് പുകഴ്ത്തി സംസാരിക്കുമായിരുന്നു. അതിൽ ഒരു സീനിൽ കമലഹാസനെ ചങ്ങല കൊണ്ട് പൂട്ടിയ ശേഷം ഷേക്ക്‌ ഹാൻഡ് കൊടുക്കുന്ന സീൻ ഉണ്ട്.അപ്പോ ഷേക്ക്‌ ഹാൻഡ് കൊടുക്കാതെ കൈ വലിച്ചിട്ടു ഞാൻ പറയണം "വേണ്ട നിനക്ക് മർമം അറിയാമെന്നു എനിക്ക് അറിയാം ". പക്ഷെ ഞാൻ പറഞ്ഞു ആ സീനിൽ ഡയലോഗ് വേണ്ട. അപ്പോ ശങ്കർ ചോദിച്ചു ഡയലോഗ് ഇല്ലാതെ എങ്ങനെ കൺവെ ആകും? ഞാൻ അത് ഡയലോഗ് ഇല്ലാതെ മുഖത്തെ ഭാവമാറ്റം കൊണ്ടും കൈകൾ ഉപയോഗിച്ചും ചെയ്തു കാണിച്ചു. സെറ്റിൽ എല്ലാവരും കൈ അടിച്ചു.ശങ്കർ ചോദിച്ചു എങ്ങനാണ് സർ ഇങ്ങനെ നാച്ചുറൽ ആയിട്ട് അഭിനയിക്കാൻ പറ്റുന്നത്?ഞാൻ പറഞ്ഞു തമിഴിനു വേണ്ടി പ്രത്യേകം നാച്ചുറൽ ആക്ടിങ് ഒന്നും ഞാൻ ചെയ്തില്ല.. ഞാൻ നാട്ടിൽ ചെയുന്നത് തന്നെ ഇവിടെയും ചെയ്യുന്നു.-നെടുമുടി പറഞ്ഞു.

Comments