തിലകനെ പിന്നീട് സത്യൻ അന്തിക്കാട് അഭിനയിപ്പിച്ചിട്ടില്ല..



മലയാള സിനിമയിൽ പകരക്കാരൻ ഇല്ലാത്ത നടനാണ് ശ്രീ തിലകൻ. അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അഭിനയത്തെ കുറിച്ച് എല്ലാർക്കും ഒരേ അഭിപ്രായമാണ്. തിലകൻ ജയറാം കോമ്പിനേഷനിലെ ഒരു ഗംഭീര ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങൾ. സത്യൻ അന്തിക്കാട് ആയിരുന്നു സംവിധാനം.

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയുടെ സെറ്റിൽ നടന്ന ചില സംഭവങ്ങൾ പിന്നീട് നടൻ ശ്രീ മാമുക്കോയ പങ്കുവെക്കുകയുണ്ടായി. ആ ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിനു സമയം ആയപ്പോൾ തിലകൻ ഇരുന്നു മദ്യപിക്കുകയായിരുന്നത്രെ. ഇത് കണ്ട സത്യൻ അന്തിക്കാട് പറഞ്ഞു "ചേട്ടാ ഇതിലും നല്ലത് ഒരു കത്തി എടുത്തു കുത്തി എന്നെ കൊല്ലാമായിരുന്നില്ലേ ". ആ സംഭവത്തിന്‌ ശേഷം സത്യൻ അന്തിക്കാട് തിരക്കഥാകൃത്തു ആയ ലോഹിതദാസ്സുമായി കൂടി ആലോചിച്ച് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി.  തിലകൻ ചേട്ടനെ ഒഴിവാക്കാൻ കഴിയാത്ത ഏറ്റവും പ്രധാനപ്പെട്ട സീനുകൾ ഒഴിച്ച് ബാക്കി സീനുകൾ എല്ലാം വെട്ടി കളഞ്ഞു.

സിനിമ ഇപ്പോ കാണുമ്പോൾ ഷൂട്ടിങ്   നല്ല പോലെ  എല്ലാവരും മാനസികമായി എൻജോയ് ചെയ്ത സിനിമയാണ് എന്ന് തോന്നുമെങ്കിലും ഇതാണ്‌ സത്യത്തിൽ ഉണ്ടായത് എന്ന് മാമുക്കോയ പറഞ്ഞു. അതിനു ശേഷം തിലകൻ ചേട്ടൻ സത്യന്റെ സിനിമയിൽ മരിയ്ക്കുന്നതുവരെ അഭിനയിച്ചിട്ടില്ല. സത്യന് സെറ്റിൽ മദ്യപാനം എന്ന് കേൾക്കുന്നത് തന്നെ അലര്ജി ആണ്-മാമുകോയ പറഞ്ഞു.

Comments