മമ്മൂട്ടി പടയോട്ടത്തിൽ അഭിനയിക്കുന്ന സമയമാണ്. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയുന്ന ചിത്രം "തൃഷ്ണ" കൊടൈക്കനാലിൽ ഷൂട്ടിംഗ് തുടങ്ങി എന്ന വിവരം മമ്മൂട്ടി അറിഞ്ഞിരുന്നു. ആ ചിത്രത്തിൽ ഒരു പുതുമുഖമാണ് നായകനാകുന്നത് എന്നും മമ്മൂട്ടി എങ്ങനെയോ അറിഞ്ഞു. ഒരു പുതു മുഖത്തിന്റെ ലേബലിൽ പോലും സംവിധായകൻ ഐ വി ശശി തന്നെ പരിഗണിച്ചില്ലല്ലോ എന്നോർത്തു മമ്മൂട്ടിക് ചെറിയൊരു നിരാശ ഉണ്ടായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് മലമ്പുഴയിലെ പടയോട്ടത്തിന്റെ സെറ്റിൽ നിർമ്മാതാവ് ചിത്രകൗമുതി എം ഡി ജോർജും പ്രൊഡക്ഷൻ മാനേജർ മേനോനും കൂടി ഒരു രാത്രി എത്തുന്നത്. ഏയ്ഞ്ചേൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന തൃഷ്ണയിൽ നായകനായി അഭിനയിക്കാൻ മമ്മൂട്ടിയെ ക്ഷണിക്കാനുള്ള വരവാണ്. രണ്ടു ദിവസം കൂടി മമ്മൂട്ടിയുടെ ഡേറ്റ് പടയോട്ടത്തിന് വേണ്ടി ബാക്കി ഉള്ളതിനാൽ അതിനു ശേഷം എത്താമെന്നു മമ്മൂട്ടി മറുപടി നൽകി.
സത്യത്തിൽ തൃഷ്ണയുടെ ഷൂട്ടിംഗ് ഒരു പുതുമുഖ നായകനെ കൊണ്ട് ആറ് ദിവസം പൂർത്തിയായിരുന്നു. എന്നാൽ സംവിധായകൻ അദ്ദേഹത്തിന്റെ അഭിനയത്തിൽ തൃപ്തനായിരുന്നില്ല. അങ്ങനെയാണ് അവസാനം കറങ്ങി തിരിഞ്ഞു മമ്മൂട്ടിക്ക് നറുക്ക് വീഴുന്നത്.പടയോട്ടത്തിന്റെ സെറ്റിൽ നിന്നും കൊടൈക്കനാലിലെ തൃഷ്ണയുടെ സെറ്റിലേക് പോവുന്ന കാര്യം സൂചിപ്പിച്ചപ്പോൾ നിർമാതാവ് നവോദയ അപ്പച്ചൻ ധർമസംങ്കടത്തിലായി. പ്രേം നസീറും മമ്മൂട്ടിയും മധുവും ലക്ഷ്മിയും കൂടിയുള്ള സീനുകൾ എടുക്കാൻ ബാക്കി ഉണ്ടായിരുന്നു. ലക്ഷ്മി വന്നിട്ട് ബാക്കി ഷൂട്ട് ചെയ്യാൻ ഇരിക്കുകയായിരുന്നു. എന്നാൽ രണ്ടു ദിവസം കാത്തിരുന്നിട്ടും ലക്ഷ്മി വന്നില്ല. അവസാനം ഒരു അംബാസ്സിഡർ കാറിൽ മമ്മൂട്ടി കൊടൈക്കനാലിലേക് പുറപ്പെട്ടു. കനത്ത മഴ പെയ്ത ആ രാത്രി മെല്ലെ നീങ്ങിയ അംബാസ്സിഡർ കാറിൽ ഒരു കണക്കിന് മമ്മൂട്ടി കൊടൈക്കനാലിൽ എത്തി.അങ്ങനെ മമ്മൂട്ടി ആഗ്രഹിച്ച പോലെ ഐ വി ശശി -എം ടി വാസുദേവൻ നായർ ടീമിന്റെ ഭാഗമായി. തൃഷ്ണയിലെ കൃഷ്ണദാസ് എന്ന കഥാപാത്രം അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലായി മമ്മൂട്ടി വിശേഷിപ്പിച്ച കഥാപാത്രം കൂടിയാണ്.
Comments
Post a Comment