2009ലെ കേരള കഫെ എന്ന ചിത്രത്തിലൂടെ ശ്രെദ്ധിക്കപ്പെട്ട നടിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലൂടെ 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡും കനി കരസ്തമാക്കിയിരുന്നു. കനിയുടെ പിതാവായ മൈത്രേയൻ അറിയപ്പെടുന്ന സോഷ്യൽ ആക്റ്റീവിസ്റ്റാണ്.
മൈത്രേയൻ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയുണ്ടായി. മോഹൻലാലിനെ കാണാൻ ആയി മാത്രം സിനിമ കണ്ട ഒരു കഴിഞ്ഞ കാലം തനിക്ക് ഉണ്ടെന്നും എന്നാൽ ഇന്ന് മോഹൻലാൽ ഉള്ള കൊണ്ട് മാത്രം താൻ ആ സിനിമ കാണാറില്ലെന്നും മൈത്രേയൻ പറയുന്നു. ഇപ്പോ അയാൾക്ക് വേണ്ടി സിനിമ ഉണ്ടാക്കുന്നതാണ് നമ്മൾ കാണുന്നത്. കഥാപാത്രത്തിനു വേണ്ടി ജീവിക്കുന്ന നടനല്ല ഇപ്പോൾ മോഹൻലാൽ. മമ്മൂട്ടിയും അങ്ങനൊക്കെ തന്നെ. ഇവരേക്കാൾ ഒക്കെ മികച്ച നടന്മാരാണ് ജഗതിയും ശങ്കരാടിയും ഒടുവിൽ ഉണ്ണി കൃഷ്ണനും എന്നും മൈത്രേയൻ പറഞ്ഞു.
മകൾ കനി കുസൃതി ചെറുപ്പം മുതൽ വലിയ മോഹൻലാൽ ആരാധിക ആണെന്നും ആ കാര്യം പറഞ്ഞു ഞങ്ങൾ വഴക്കിട്ടിട്ടുണ്ടെന്നും മൈത്രേയൻ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ചത് കൊള്ളാം എന്നൊക്കെ ഞാൻ പറയുമ്പോ അവൾക് ദേഷ്യം വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ആരാധന ഉണ്ടോ എന്നെനിക്കു അറിയില്ല. അത് അവളോട് തന്നെ ചോദിക്കണം.മഞ്ചു വാര്യരോടും അവൾക്ക് അങ്ങനൊരു അടുപ്പം ഉള്ളതായി കണ്ടിട്ടുണ്ട്. മോഹൻലാലിനെയും മഞ്ജു വാര്യരെയും കാണുമ്പോൾ അവൾക്ക് പേടിയാവാറുണ്ടെന്നും അവരെ പരിചയപെട്ടാൽ താൻ ഇപ്പോൾ അവരെ കുറിച് മനസ്സിൽ ഉണ്ടാക്കി വെച്ചിട്ടുള്ള ഇമേജ് തകരുമോ എന്ന് കനി പേടിക്കുന്നത് കണ്ടിട്ടുണ്ടെന്നു മൈത്രേയൻ പറഞ്ഞു.
Comments
Post a Comment