സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ കാത്തിരിക്കുന്ന ജിയോ ബേബി -മമ്മൂട്ടി ചിത്രമാണ് കാതൽ ദി കോർ. ജ്യോതിക ആണ് ചിത്രത്തിലെ നായിക. ചിത്രം നവംബർ 23ന് തീയേറ്ററുകളിൽ എത്തുകയാണ്. എന്ത് മാജിക് ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് അറിയില്ല. കുറച്ചു വില്ലൻ സ്വഭാവം ഉള്ള കഥാപാത്രം ആയിരിക്കും മമ്മൂക്കയുടെ എന്നാണ് കേൾക്കുന്നത്. തന്റെ ചിത്രങ്ങളിലൂടെ ജിയോ ബേബി സമൂഹത്തെ മാറ്റാനായി ചില മനപൂർവമായ ശ്രെമങ്ങൾ നടത്തുന്നതായി തോന്നാറുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് പേർ കാണാത്ത ഒരു ചിത്രമാണ് ശ്രീ ധന്യ കാറ്ററിംഗ്. അതിൽ സ്ത്രീകളെ പ്ലേസ് ചെയ്ത രീതി ശ്രെദ്ധിച്ചവർക് അറിയാം ജിയോ ബേബി കൊണ്ട് വരാൻ ശ്രമിക്കുന്ന ചില കാര്യങ്ങൾ. രാത്രി ഒരു പേടിയും ഇല്ലാതെ ബൈക്കിൽ യാത്ര ചെയുന്ന പെൺകുട്ടി, അവളുടെ ബൈക്ക് കേടാവുമ്പോൾ റിപ്പയർ ചെയ്യാൻ രാത്രി എത്തുന്ന പെൺകുട്ടി, വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഓട്ടോ ഓടിക്കുന്ന പെൺകുട്ടി അങ്ങനെ സ്ത്രീ കഥാപാത്രങ്ങളെ ഇതൊന്നും വലിയ ഒരു കാര്യമല്ല നോർമലാണ് എന്ന രീതിയിൽ കാണിക്കുന്നുണ്ട്.
ജിയോ ബേബിയുടെ ഒരു അഭിമുഖത്തിൽ അദ്ദേഹം വിവാഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. കല്യാണം എന്നത് ഒരു അബദ്ധം ആണെന്നും ജീവിതത്തിലെ പല സ്വാതന്ത്രങ്ങളും ഇല്ലാതാക്കുന്നത് വിവാഹം ആണെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞാൽ മറ്റൊരാളോട് പ്രണയം തോന്നിയാലും അത് പറയാൻ പോലും പറ്റുന്നില്ല. എന്റേത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അത് കൊണ്ട് ഭാര്യയുടെ പെർഫെക്ട് മാച്ച് ഞാൻ ആവണമെന്ന് നിർബന്ധം ഇല്ല. അതിനാൽ ഞാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട് നിനക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ നിനക്ക് അത് സന്തോഷം തരുന്നുണ്ടെങ്കിൽ അയാളെ ധൈര്യമായിട്ട് സ്നേഹിക്കാം.
സ്വാതന്ത്ര്യം, സ്ത്രീ പുരുഷ തുല്യത തുടങ്ങിയ കാര്യങ്ങളിൽ ഇതു പോലെ പുരോഗമനമായ കാഴ്ചപ്പാടുള്ള ജിയോ ബേബി കാതലിൽ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് അറിയില്ല. ഒരു ശരാശരി മലയാളിക്ക് ദഹിക്കാത്ത പുരോഗമനം എന്തെങ്കിലുമാണ് കാതലിൽ കരുതി വെച്ചിരിക്കുന്നതെങ്കിൽ എന്താവും ആ ചിത്രത്തിന്റെ ഗതി എന്ന് അറിയില്ല. കാത്തിരുന്നു കാണാം....
Comments
Post a Comment