മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ 23ന് തീയേറ്ററുകളിൽ എത്തി. വലിയ പണം വാരി പടം ആവില്ല എന്ന് ഏറെ കുറെ ഉറപ്പുണ്ടായിരുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകന് ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ആ കാഴ്ചപ്പാടുകളോട് 101 ശതമാനം നീതി പുലർത്തുന്ന ചിത്രമാണ് കാതൽ ദി കോർ.
കുഞ്ഞു ദൈവം, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലെ ഉള്ള ചിത്രങ്ങൾ ഒരുക്കിയ ജിയോ ബേബിയിൽ നിന്ന് കണ്ണൂർ സ്‌ക്വാടോ ഭീഷമപർവമോ പോലത്തെ ചിത്രം പ്രതീക്ഷിച്ചു ആരെങ്കിലും തീയേറ്ററിൽ പോകുന്നുണ്ടെങ്കിൽ അവർ തിരുമണ്ടന്മാർ തന്നെ എന്ന് പറയാതെ നിർവാഹമില്ല. അങ്ങനെ പലരും തീയേറ്ററിൽ ഇരുന്നു കുശുകുശുക്കുന്ന കേട്ടു " മമ്മൂട്ടി എന്താണാവോ ഇങ്ങനത്തെ പടത്തിൽ അഭിനയിച്ചത്, മര്യാദക് ഡയലോഗ് പോലും ഇല്ല " നിങ്ങൾ കാണാൻ ഉദ്ദേശിക്കുന്ന പടമായിരിക്കില്ല കാതൽ എന്നും ഡയലോഗ് ഇല്ലാതെ തന്റെ ഉള്ളിലെ സംഘർഷങ്ങൾ സ്‌ക്രീനിൽ ഭലിപ്പിക്കുന്നത് മികച്ച അഭിനയം ആണെന്നും അവരോട് പറയണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു.
കാതൽ സിനിമ കാണണോ വേണ്ടയോ എന്ന് സംശയിച്ചു നിൽക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത് താൻ എന്താണോ കാണാൻ പോകുന്നത് അതിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയിട്ട് അത് തന്നിലെ പ്രേക്ഷകന് താല്പര്യമുള്ള വിഷയമാകുമോ എന്ന് ചിന്തിച്ചിട്ട് സിനിമക്ക് പോകുന്നത് നല്ലത്ആയിരിക്കും. ഗൾഫ് നാടുകളിൽ ചിത്രം വിലക്കിയത് കൊണ്ട് ഏത് തരം സബ്ജെക്ട് ആണ് ചിത്രം പറയുന്നത് എന്ന് ഒരുവിധം എല്ലാവർക്കും ഇപ്പോ മനസിലായിട്ടുണ്ടാകും.
സിനിമയെ കുറിച്ച് അധികം വിവരിക്കാതെ ഒരു റിവ്യൂ പറഞ്ഞാൽ ഇത് ഒരു സിനിമ മാത്രമല്ല വിപ്ലവകരമായ ഒരു സ്റ്റേറ്റ്മെന്റ് ആണെന് പറയേണ്ടി വരും. തന്റെ ഉൾ കാതൽ എന്താണെന്നു ഒരു മനുഷ്യൻ കണ്ടെത്തുന്നതിലൂടെയും ആ ഇഷ്ടത്തിന് ജീവിക്കുന്നതിലൂടെയും ആണ് ജീവിത വിജയം കൈവരിക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. സ്വവർഗനുരാഗം കാണിക്കാനായി ഫാമിലി ഓഡിയൻസിനെ അകറ്റി നിർത്തുന്ന തരത്തിലുള്ള ഒരു തരം സീനുകളും ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.കോർട്ട് റൂമിൽ ചോദിക്കുന്ന ചില പേർസണൽ ചോദ്യങ്ങൾ ഒഴിച്ചാൽ ചിത്രം നീറ്റ് ആൻഡ് ക്ലീൻ ആണെന് പറയാം.മമ്മൂട്ടി ചിത്രത്തിൽ ഗംഭീര പ്രകടനം ആണ് നടത്തിയിരിക്കുന്നത്. സ്ക്രീനിനു തീ പിടിക്കുന്നത് പോലത്തെ അഭിനയം അല്ല അത്. വളരേ മിതത്വം പാലിച്ചിട്ടുള്ള തന്മയത്വത്തോടെ ഉള്ള അഭിനയം. ജ്യോതികയുടെ അഭിനയവും മികച്ചു നിന്നെങ്കിലും ചില സ്ഥലത്ത് എങ്കിലും ഡബ്ബിങ് കല്ലു കടിയായി തോന്നി.ഏറ്റവും എടുത്തു പറയേണ്ട അഭിനയം തങ്കൻ എന്ന വേഷം ചെയ്ത സുധി കോഴിക്കോടിന്റെ ആണ്. മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന ഒരു കലാകാരനെ തന്നെ ആണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. മുത്തുമണി,ചിന്നു ചാന്ദിനി, ആദർശ് സുകുമാരൻ എന്നിവരെല്ലാം അവരവരുടെ റോളുകൾ മികച്ചതാക്കി.
കാതൽ ഉറപ്പായിട്ടും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം അല്ല. എന്നാൽ ഏത് തരം ചിത്രമാണ് താൻ കാണാൻ പോകുന്നത് എന്ന് ഒരു ഏകദേശ ധാരണ ഉള്ള ആൾക്ക് പൂർണ തൃപ്തി നൽകുന്ന ചിത്രവുമാണ്. അന്തർദേശീയ ശ്രെദ്ധ നേടാൻ സാധ്യത ഉള്ള, വർഷങ്ങൾ കഴിഞ്ഞാലും മലയാളി ചർച്ച ചെയ്തേക്കാവുന്ന ഒരു ജിയോ ബേബി ചിത്രമാണ് കാതൽ ദി കോർ.
Comments
Post a Comment