നവംബർ 23നു ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം കാതൽ ദി കോറിനു ഗൾഫ് മേഖലകളിൽ വിലക്ക്. ഇതോടെ ചിത്രം സംസാരിക്കുന്ന വിഷയം സ്വവർഗ്ഗ ലൈംഗികതയാണോ എന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്.
ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് നിലവിൽ വിലക്ക് സ്ഥിരീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ വിതരണ അവകാശം ഉള്ള ട്രൂത് ഗ്ലോബൽ ഫിലിംസാണ് സ്വകാര്യ ചാനലിനോട് ഈ വിവരങ്ങൾ പങ്കുവെച്ചത്. യുഎഇ , ഒമാൻ,ബഹ്‌റൈൻ എന്നിവിടങ്ങളിലും വിലക്കിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
ജിയോ ബേബിയുടെ സിനിമ ആയതിനാൽ ഇങ്ങനെ എന്തെങ്കിലും ഒരു പുതുമ വിഷയത്തിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ടോട്ടൽ ബിസിനെസ്സിനെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ആയിരിക്കുമെന്നു ആരും കരുതിയിട്ടുണ്ടാവില്ല. നിലവിൽ ഗൾഫ് മേഖലകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നടനാണ് മമ്മൂട്ടി. ഈ പ്രതിസന്ധി മമ്മൂട്ടികമ്പനി എങ്ങനെ അതിജീവിക്കും എന്ന് കാത്തിരുന്ന് കാണാം.
അതേ സമയം ഇന്ന് 6 മണിക്ക് കാതലിന്റെ ഒരു പ്രീ റിലീസ് ടീസർ കൂടി പുറത്തിറങ്ങി.1 മിനുട്ടിൽ താഴെ ഉള്ള വിഡിയോയിൽ ഒരു നല്ല സിനിമയായിരിക്കും കാതൽ എന്നു ഉറപ്പിക്കാവുന്ന തരത്തിലുള്ള ചില മിന്നലാട്ടങ്ങൾ കണ്ടു. ജിയോ ബേബി പറഞ്ഞ പോലെ ഒന്നു കൂടി അഭിനയം മെച്ചപ്പെടുത്തിയ മമ്മൂട്ടിയെ കാതലിൽ കാണാൻ സാധിക്കും എന്നു തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
Comments
Post a Comment