മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളിലെ സൂപ്പർസ്റ്റാർ ആയിരുന്നു ഉദയ്കൃഷ്ണ. സിബി കെ തോമസുമായി സഹകരിച്ചു എഴുതി കൊണ്ടിരുന്നപ്പോഴും വേർപിരിഞ്ഞ ശേഷവും വിജയം കൈപ്പിടിയിൽ ഒതുക്കാൻ ഉദയികൃഷ്ണയ്ക്ക് സാധിച്ചിരുന്നു. എന്നാൽ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ എഴുത്തു വേണ്ടത്ര നിലവാരം പുകഴ്ത്തുന്നില്ല എന്നു ഉറപ്പാണ്. സ്ക്രിപ്റ്റ് ഉദയ്കൃഷ്ണ എന്നു എഴുതികാണിക്കുന്നത് ആ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് ആകാൻ പോകുന്ന കാലമാണ് വരാനിരിക്കുന്നത് എന്നു തോന്നുന്നു.
ആറാട്ട്, മോൺസ്റ്റർ, ക്രിസ്റ്റഫർ ഇപ്പോൾ ഇതാ ബാന്ദ്രയും നിലം തൊട്ടില്ല. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകൾ പഴകിയതാണോ അതോ പ്രേക്ഷകൻ സ്വയം നവീകരിച്ചതാണോ? എന്തായാലും അദ്ദേഹത്തിന്റെ തിരക്കഥകൾ പ്രേക്ഷകനുമായി സംവദിക്കുന്നില്ല. നേരത്തെ മുകളിൽ പറഞ്ഞ സിനിമകളിൽ അത്യാവശ്യം ഡീസന്റ് ആണെന്നു തോന്നിയ എഴുത്തു മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ ആണ്. ഡീസന്റ് എന്നു വെച്ചാൽ പരമാവധി സ്ത്രീ വിരുദ്ധത കുറച്ച്, ഡബിൾ മീനിങ് തമാശകൾ ഇല്ലാത്ത ചിത്രം. പക്ഷേ നേരത്തെ പറഞ്ഞ പോലെ പ്രേക്ഷകന്റെ മനസ്സുമായി ചിത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ല. സ്‌ക്രീനിൽ പലതും സംഭവിക്കുന്നു നമ്മൾ എന്തോ ഒരു ഷോ കാണുന്ന പോലെ കണ്ടിരിക്കുന്നു. അതേ സമയം പുതിയ തിരക്കഥാകൃത്തുകൾ പലരുടേം സ്ക്രിപ്റ്റ് നോക്കിയാൽ സിനിമയുടെ ആദ്യ സെക്കന്റ് മുതൽ നമ്മൾ അവരുടെ കൂടെ സഞ്ചരിക്കുകയാണ്.
ബാന്ദ്രയിലേക് വന്നാൽ ദിലീപ് അരുൺഗോപി ടീമിന്റെ ആദ്യ ചിത്രം രാമലീല ആയിരുന്നു. അതു പോലെ അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ നിൽക്കുന്ന ഒരു സിനിമയാകും പലരും പ്രതീക്ഷിച്ചത്. പക്ഷേ രാമലീലയുടെ സ്ക്രിപ്റ്റ് അകാലത്തിൽ പൊലിഞ്ഞു പോയ സച്ചി എന്ന ഗംഭീര എഴുത്തുകാരന്റെ ആയിരുന്നു. അത് പോലെ എഴുതാൻ ഉദയ്കൃഷ്ണയ്ക്ക് ഈ ജന്മം സാധിക്കുമെന്നു തോന്നുന്നില്ല.
ഉദയ്‌കൃഷ്ണയുടെ ഏറ്റവും വലിയ വിജയം പുലിമുരുഗൻ ആണ്. പക്ഷേ സ്ക്രിപ്റ്റ് വൈസ് നോക്കിയാൽ ഒരു ബിലോ ആവറേജ് അനുഭവം മാത്രമാണ് പുലിമുരുഗൻ. മേക്കിങ്ങിൽ പിശുക്കാതെ കടുവയുടെ ഗ്രാഫിക്സും മറ്റു ഫൈറ്റ് സീനുകളും നന്നായി എക്സിക്യൂട്ട് ചെയ്തതാണ് പുലിമുരുഗൻറെ വിജയം. സ്ഥിരം ഉദയ്‌കൃഷ്ണയുടെ സ്ക്രിപ്റ്റ് എടുത്തു കൊണ്ടിരുന്ന വൈശാഖിന്റെ മമ്മൂട്ടി ചിത്രം ടർബോയുടെ സ്ക്രിപ്റ്റ് മിഥുൻ മാനുവേൽ തോമസ് ആണ്. അത് പോലെ തന്നെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഭീഷമപർ വതിനു വേണ്ടി സ്ക്രിപ്റ്റ് എഴുതിയ ദേവദത്ത് ഷാജിയാണ്. അങ്ങനെ സ്ഥിരം സംവിധായകർ പോലും കൈവെടിയുമ്പോൾ ഉദയ്കൃഷ്ണ തന്റെ കഥകൾ ഈ കാലത്തിനനുസരിച്ചു മാറ്റി എഴുതി തുടങ്ങും എന്നു നമുക്ക് പ്രതീക്ഷിക്കാം..
Comments
Post a Comment