എമ്പുരാൻ ഫസ്റ്റ് ലുക്ക്‌ നിരാശപ്പെടുത്തി..


ഇന്ന് 5മണിക്ക് മോഹൻലാൽ പ്രിത്വിരാജ് ടീമിന്റെ എമ്പുരാന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ആയി. 2019ൽ പുറത്തിറങ്ങി ഗംഭീര വിജയമായ ലൂസിഫറിന്റ സീക്വൽ ആയ എമ്പുരാൻ,മലൈകോട്ടയ് വാലിബൻ കഴിഞ്ഞാൽ ഏറ്റവും ഹൈപ്പ് ഉള്ള മോഹൻലാൽ ചിത്രമാണ്‌. എന്നാൽ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഫസ്റ്റ് ലുക്ക്‌. വീഡിയോ ഗെയിമുകളെ അനുസ്മരിക്കും വിധം ആയിരുന്നു ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന്റെ പാറ്റേൺ. സ്ഥിരം തമിഴ് തെലുങ്കു ചിത്രങ്ങളിൽ കണ്ടു വരുന്ന തരത്തിലുള്ള ഈ പോസ്റ്റർ സാധാരണ പ്രേക്ഷകരിൽ oru ഇമ്പാക്റ്റും ഉണ്ടാകാതെ കടന്നു പോയി. ഇത് ഒരു ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണെന്ന് പോലും പലർക്കും മനസ്സിലായിട്ടില്ല.

മോഹൻലാൽ ഫാൻസിൽ പലർക്കും പോസ്റ്റർ ഇഷ്ടമായിട്ടില്ലങ്കിലും ഗംഭീരം എന്ന് പറഞ്ഞു തള്ളി മറിക്കുകയാണ്. ഇതിനു മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ ജോഷി ചെമ്പൻ ടീമിന്റെ റമ്പാന്റെ ടൈറ്റിൽ പോസ്റ്ററും ശരാശരി നിലവാരം മാത്രമാണ് പുലർത്തിയത്. ഫസ്റ്റ് ലുക്ക്‌ ഇറക്കി ഹൈപ്പ് കൂട്ടാൻ ഉള്ള കഴിവ് മമ്മൂകയ്ക്ക് മാത്രേ ഉള്ളൂ എന്ന് മമ്മൂട്ടി ഫാൻസ്‌ അവകാശപെടുമ്പോൾ പോസ്റ്റർ നന്നായാലും ഇല്ലെങ്കിലും ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് ഇടാൻ ലാലേട്ടനെ കൊണ്ടേ  പറ്റൂ എന്ന് ലാൽ ഫാൻസും പറയുന്നു..

Comments