മമ്മൂട്ടിയുടെ നിലപാടുകൾ കൊണ്ട് പലതും നഷ്ടപ്പെട്ടിട്ടുണ്ട് : ജോൺ ബ്രിട്ടാസ്.




രാജ്യസഭാ എംപി, ജേർണലിസ്റ്റ്, കൈരളി ടിവിയുടെ എംഡി എന്നീ നിലകളിൽ പ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് ശ്രീ ജോൺ ബ്രിട്ടാസ്. തന്റെ ചാനലിന്റെ ചെയർമാൻ ആയ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം ഒരു സ്വകാര്യ ചാനലിൽ പറഞ്ഞ വാക്കുകൾ ശ്രെദ്ധ നേടുകയാണ്. മമ്മൂട്ടിയുമായി ഉരസലുകൾ ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ബ്രിട്ടാസ് ചിരിച്ചു കൊണ്ട് മറുപടി നൽകി. " ഇതുവരെ എന്നോട് ആരും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം ആണ് അത്. സത്യസന്ധമായി പറയട്ടെ,ഞാനും മമ്മൂക്കയും തമ്മിൽ നല്ല കെമിസ്ട്രി ആണ്. സഹോദര തുല്യമായിട്ടുള്ള ഒരു ബന്ധം ആണെന്ന് തന്നെ പറയാം.ഒരുപക്ഷെ ആ ഒരു ബന്ധത്തിന് കാരണം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഞാൻ ഇടപെടാറില്ല എന്നത് തന്നെ ആകാം.പല ആളുകളും മമ്മൂക്കയുടെ കാൾ ഷീറ്റ് ഒപ്പിച്ചു കൊടുക്കാൻ എന്നോട് പറയാറുണ്ട്. അത് നടക്കില്ല എന്നു ഞാൻ അവരോടൊക്കെ പറയാറുണ്ട്.

കൈരളിയുടെ അപ്പുറത്തേക്ക് ഞങ്ങളുടെ സംവാദങ്ങൾ വളരാറുണ്ട്. അദ്ദേഹം എന്ത് കാര്യത്തിനും ഞങ്ങളുടെ കൂടെ നിൽക്കാറുണ്ട്. ഒരു രൂപയുടെ പ്രതിഫലം മോഹിച്ചിട്ടല്ല അദ്ദേഹം ഈ പ്രസ്ഥാനത്തിൽ നില്കുന്നത്." മമ്മൂട്ടി കാശിനോട് ഒക്കെ നല്ല താല്പര്യം ഉള്ള ആളാണെന്നു കേട്ടിട്ടുണ്ട് എന്ന മറുചോദ്യത്തിനും ബ്രിട്ടാസ് ഉത്തരം നൽകി. അദ്ദേഹത്തിനെ കുറിച്ചു പലരുടെയും മനസ്സിൽ ചില സ്റ്റീരിയോടൈപ്പുകൾ ഉണ്ട്. പക്ഷേ എന്റെ അനുഭവത്തിൽ അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഒരുപാട് സഹായങ്ങൾ ചെയുന്ന ആളാണ്.കേരളത്തിന്റെ ഊഷ്‌മളതയും സാഹോദര്യവും എന്നും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ആളാണ്.

ഇടതുപക്ഷക്കാരനായ നടനായി നിൽക്കുന്ന കൊണ്ട് മമ്മൂട്ടിക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും ബ്രിട്ടാസ് വ്യക്തമായ ഉത്തരം നൽകി. "മമ്മൂക്കയെ ഒരു പാർട്ടി ലേബലിലും അടയാളപ്പെടുത്താൻ സാധിക്കില്ല. കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹത്തിന്റെ ചില ശക്തമായ നിലപാടുകളും കൊണ്ട് ചിലപ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ട പലതും നഷ്ടപെട്ടിട്ടുണ്ടാകാം. അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചിട്ട് ഇപ്പോ ഒരുപാട് വർഷമായി. ബോളിവുഡിലെ ഇന്നലെ വന്ന നടന്മാർക് വരെ പദ്മഭൂഷൻ ഒക്കെ വാരി കോരി കൊടുക്കുന്നത് കാണുമ്പോൾ മമ്മൂക്കയ്ക് അർഹിച്ച അംഗീകാരങ്ങൾ കൊടുക്കുന്നില്ല എന്ന് തോന്നാറുണ്ട്. അദ്ദേഹം അത് പറയില്ലെങ്കിൽ പോലും എനിക്ക് അത് തുറന്നു പറയാൻ ഒരു മടിയും ഇല്ല.. ബ്രിട്ടാസ് പറഞ്ഞു.

Comments