നടി വിൻസി അലോഷ്യസ് പേര് മാറ്റുന്നു. സോഷ്യൽ മീഡിയ വഴി വിൻസി തന്നെ ആണ് ഈ കാര്യം പങ്കുവെച്ചത്. മമ്മൂക്കയുമായിട്ടുള്ള വാട്സ്ആപ്പ് ചാറ്റ് ഉൾപ്പെടെ ആണ് വിൻസി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്."njan vincy aanu" എന്ന് മെസേജ് അയച്ച ശേഷം വിൻസി മമ്മൂട്ടിക്ക് ഒരു ഓഡിയോ ആണ് അയച്ചത്. അതിനു മറുപടി ആയിട്ടാണ് മമ്മൂട്ടി "Wincy Alosious👍" എന്ന് അയച്ചത്.
"എന്നെ ആരെങ്കിലും wincy എന്ന് വിളിക്കുന്നത് ഒരു മനോഹരമായ ഫീലിംഗ് ആണ്. ഞാൻ ഒരു വിജയി ആയി നിൽക്കുന്ന പോലത്തെ വികാരം ആണ് തോന്നുന്നത്. ഇക്ക അങ്ങനെ വിളിച്ചപ്പോൾ എന്നിൽ ചിത്രശലഭങ്ങൾ പറന്നത് പോലെ ആയിരുന്നു.അത് കൊണ്ട് ഞാൻ പേര് മാറ്റുന്നു. ഇനി മുതൽ ലോകം മുഴുവൻ എന്നെ അങ്ങനെ വിളിക്കാനാണ് ഇഷ്ടം. " വിൻസി കുറിച്ചു. അങ്ങനെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ i am_win_c എന്ന് പേര് മാറ്റിയിട്ടുണ്ട്. വിൻസി തന്റെ ഒഫീഷ്യൽ ആയിട്ടുള്ള പേര് ഇങ്ങനെ മാറ്റുമോ അതോ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതാണോ ഈ പേര് മാറ്റം എന്ന് വ്യക്തമല്ല..
Comments
Post a Comment