നാളെ ഒക്ടോബർ 19ന് ദളപതി വിജയ് നായകനായ ലോകേഷ് കനഗരാജ് ചിത്രം ലിയോ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. മാസങ്ങളോളം നീണ്ട സിനിമ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും നാളെ പരിസമാപ്തി കുറിയ്ക്കുകയാണ്. കൂടുതൽ ആളുകൾക്കും അറിയേണ്ടത് ഒരൊറ്റ കാര്യമായിരുന്നു, ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ അല്ലയോ എന്നത്.നാളെ സിനിമ ഇറങ്ങുന്നതിനു മുന്നോടിയായി ആ കാര്യത്തെ കുറിച് ചില സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉദയാനിധി സ്റ്റാലിൻ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് ആണ് LCU ന്റെ കാര്യത്തിൽ ഏകദേശം സ്ഥിരീകരണം നൽകിയത്.ഇന്നലെ നടന്ന ലിയോയുടെ പ്രീവ്യൂ ഷോ കണ്ട ശേഷമാണു താരത്തിന്റെ പ്രതികരണം. ദളപതി അണ്ണയുടെ ലിയോ ഗംഭീരം,ലോകേഷിന്റെ എക്‌സല്ലന്റ് ഫിലിം മേക്കിങ്,അനിരുദ്ധിന്റെ മ്യൂസിക്, അന്ബാറിവ് മാസ്റ്റർമാരുടെ ഗംഭീര ഫൈറ്റ് എന്നാണ് ഉദയനിധി ട്വിറ്ററിൽ കുറിച്ചത്. അതിന്റെ കൂടെ ഹാഷ് ടാഗ് ഇട്ടു LCU എന്ന് ഒരു കള്ളച്ചിരി സ്മൈലിയോടെ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട് അതോടെ ലിയോ LCU ൽ തന്നെ ആണെന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.ഇത് മാത്രമല്ല ഇന്നലെ കേരളത്തിലെ തിയേറ്റർ ഓണറും ഫിയോഖ് പ്രതിനിധിയുമായ സുരേഷ് ഷേണായിയും പറഞ്ഞത് കൈതി, വിക്രം മൂവിയിലെ താരങ്ങൾ ലിയോയിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്.പഴയ ഒരു ഇന്റർവ്യൂയിൽ ലിയോയെ കുറിച് സംസാരിക്കുമ്പോൾ അതിലെ താരങ്ങളുടെ പേര് പറയുമ്പോൾ ധനുഷിന്റെ പേര് നടൻ റിയാസ് ഖാൻ പരാമർശിച്ചിരുന്നു.ഇതു പോലെ ഒരുപാട് സർപ്രൈസുകൾ ലിയോയിൽ ഉണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷ.
തമിഴ് നാട്ടിൽ 9ന് ശേഷമേ ഷോകൾ ആരംഭിക്കൂ എന്നുള്ള കോടതി വിധി ഉള്ളതിനാൽ കേരള തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള കേരള തീയേറ്ററുകളിൽ തമിഴ് ഫാൻസിൽ പലരും ടിക്കറ്റ് എടുത്തിരിക്കുകയാണ്.എന്തായാലും കളക്ഷനിൽ നാളെ ഒരു റെക്കോർഡ് തന്നെ പ്രതീക്ഷിക്കാം.
Comments
Post a Comment