മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിൽ പിറവി കൊണ്ട സൂപ്പർസ്റ്റാർ ആണ് സുരേഷ് ഗോപി. ഷാജി കൈലാസ് -രഞ്ജി പണിക്കർ ടീം നൽകിയ ആക്ഷൻ ഹീറോ പരിവേഷമാണ് അദ്ദേഹത്തിന്റെ ആ കാലത്തെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണം. സിനിമ രംഗത്ത് നിന്ന് പല കാരണങ്ങൾ കൊണ്ടും ഇടക്ക് അവധി എടുക്കേണ്ടി വന്ന സുരേഷ് ഗോപി വീണ്ടും സജീവമാകാനുള്ള ശ്രെമത്തിലാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും പല വിഷയങ്ങളിലെ നിലപാടുകളും ചില പ്രേക്ഷകരെ അദ്ദേഹത്തിൽ നിന്ന് അകറ്റിയിട്ടുണ്ട് എന്ന കാര്യം സത്യമാണ്.
ഇപ്പോൾ അദ്ദേഹം നായകനാകുന്ന ഗരുഡൻ റിലീസിനു ഒരുങ്ങുകയാണ്. നവാഗതനായ അരുൺ വർമ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്. ചിത്രവുമായി ബന്ധപെട്ടു നടത്തിയ പ്രൊമോഷൻ പരിപാടിയിൽ സുരേഷ്‌ഗോപി ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അപ്പോഴാണ് മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ചുള്ള ചോദ്യം വന്നത്.റസ്മലായി എന്ന മധുര പലഹാരം ആണത്രേ ആ പിണക്കത്തിനുള്ള മൂലകാരണം.സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഗർഭം ധരിച്ച സമയത്ത് മമ്മൂക്കയുടെ ഭാര്യ സുൽഫത് രാധികയ്ക് റസ്മലായി കഴിക്കാൻ കൊടുത്തിരുന്നു. അത് കൊണ്ടു റസ്മലായി എന്നത് തന്റെ മകളുടെ ഓർമ്മയുമായി ബന്ധപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ മനസ്സിലുള്ളത്. അതിനു വർഷങ്ങൾക് ശേഷം സുരേഷ്‌ഗോപി മമ്മൂട്ടിക്ക് ഡൽഹിയിൽ നിന്നും കൊണ്ടു വന്ന റസ്മലായി സമ്മാനിച്ചു. പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ "എനിക്കെങ്ങും ഓർമ ഇല്ല " എന്നായിരുന്നത്രെ മമ്മൂട്ടിയുടെ മറുപടി. അത് സുരേഷ്‌ഗോപിക്ക് വളരെ വിഷമം ഉണ്ടാക്കുകയും മമ്മൂട്ടിയോട് പിണങ്ങാൻ കാരണമാവുകയും ചെയ്തു. എന്നാൽ പിണക്കത്തിന്റെ ഇടയിലും മമ്മൂട്ടി ഫോൺ വിളിച്ചാൽ താൻ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നിട്ടേ ഫോൺ എടുക്കാറുളൂ എന്നു സുരേഷ്‌ഗോപി ചിരിച്ചു കൊണ്ടു പറഞ്ഞു...
Comments
Post a Comment