അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ തന്ന വിജയ് -ലോകേഷ് കനഗരാജ് ചിത്രം ലിയോ തീയേറ്ററുകളിൽ എത്തി. കേരളത്തിൽ പുലർച്ചെ 4 മണി മുതൽ ഉള്ള ഷോകൾ എല്ലാം തന്നെ ഹൌസ് ഫുൾ ആയിരുന്നു.ലിയോ പ്രതീക്ഷകൾ കാത്തുവോ?
ലിയോയുടെ കഥ തുടങ്ങുന്നത് ഹിമാചൽ പ്രദേശിലെ ഒരു വനപ്രദേശത്താണ്.പാർഥിപൻ എന്ന വിജയ് കഥാപാത്രവും അദ്ദേഹത്തിന്റെ ഫാമിലിയും നേരിടുന്ന പ്രശ്നങ്ങൾ ആണ് ഫസ്റ്റ് ഹാഫ് ഹൈലൈറ്റ് ചെയ്യുന്നത്.തുടക്കം തന്നെ ഉള്ള കഴുതപ്പുലി ആയിട്ടുള്ള ഫൈറ്റ് നിലവാരം പുലർത്തി എങ്കിലും ഗ്രാഫിക്സ് എല്ലാം ഒന്ന് കൂടി മെച്ചമാക്കാമായിരുന്നു എന്നു തോന്നി. പാർഥിപന്റെ ഭാര്യയായി തൃഷയും മകനായി മാത്യു തോമസും വേഷമിട്ടിരിക്കുന്നു.പിന്നീട് ലിയോ എന്നൊരാളിന്റെ രംഗപ്രവേശവും ആരാണ് ലിയോ എന്നതിന്റെ അന്വേഷണവുമാണ് ചിത്രം പറയുന്നത്.സെക്കന്റ് ഹാഫ് കുറെ കൂടി എൻഗേജിങ് ആയി അനുഭവപ്പെട്ടു. അർജുൻ സർജ, സഞ്ജയ് ദത്ത് പോലെ ഉള്ള വലിയ നടൻമാർ ഉണ്ടായിരുന്നിട്ടും അവർക്കൊന്നും പതിവിൽ കവിഞ്ഞൊന്നും ചെയ്യാൻ ഇല്ലാത്ത ഫീലാണ് കിട്ടിയത് . ഒന്നോ രണ്ടോ സീനിൽ വന്നു പോകുന്ന ഒരുപാട് താരങ്ങൾ ഉണ്ട്.അതിൽ ചിലതൊക്കെ നല്ല സർപ്രൈസിങ് ആയിരുന്നു.
എന്നത്തേയും പോലെ അനിരുദ്ന്റെ മ്യൂസിക് ഗംഭീരമായിരുന്നു. ജയ്ലർ മൂവിയുമായി ഒരു തരത്തിലും സാമ്യം തോന്നാത്ത വ്യത്യസ്ത ട്രാക്കുകൾ ആണ് ലിയോക്ക് വേണ്ടി ഒരുക്കിയത്. ഫൈറ്റ് സീനുകളും മികച്ചു നിന്നെങ്കിലും കാർ ചെയ്‌സ് സീനുകളിലെ ഗ്രാഫിക്സും കല്ല് കടിയായി അനുഭവപ്പെട്ടു. അവസാനം അഭിനയിച്ച വിജയ് ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു നടൻ എന്ന രീതിയിൽ പെർഫോം ചെയ്യാൻ ഉള്ള സ്പേസ് ഈ സിനിമയിൽ ഉണ്ട്. അത് കൊണ്ടു വേറെ ഒരു വിജയിയെ തന്നെ ഈ മൂവിയിൽ കാണിച്ചു തരുന്നുണ്ട് ലോകേഷ്.LCU ആണോ അല്ലയോ എന്നുള്ള കാര്യങ്ങൾ സിനിമ കാണുമ്പോൾ എല്ലാവർക്കും വ്യക്തമാവും. അവസാനം ഒരു ഫോൺ കാളിൽ ഇനി വരാനുള്ള LCU ചിത്രം ഏതാണെന്നു കൂടി പറഞ്ഞു വെക്കുന്നുണ്ട് ലോകേഷ്.ഒരു കംപ്ലീറ്റ് ലോകേഷ് കനഗരാജ് മൂവിയും ദളപതി വിജയിയെ അടുത്ത കാലത്ത് ഏറ്റവും വ്യത്യസ്തമായി അവതരിപ്പിച്ച ചിത്രവും കൂടിയാണ് ലിയോ. അത് കൊണ്ട് ഈ ഘടങ്ങൾ ഇഷ്ടമാവുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Comments
Post a Comment