ഷാരൂഖിന്റെ അടുത്ത മൂവി ദുൽക്കർ മൂവിയുടെ റീമേക്കോ?

പത്താൻ, ജവാൻ മൂവികളുടെ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ഡൻകി(Dunki). രാജ്‌കുമാർ ഹിറാനി കഥ എഴുതി സംവിധാനം ചിത്രത്തിൽ ഷാരൂഖിനെ കൂടാതെ തപ്സി പന്നുവും പ്രധാന വേഷത്തിൽ എത്തുന്നു. ഡിസംബർ 22നാണു ചിത്രം തീയേറ്ററിൽ എത്തുമെന്ന് കരുതപ്പെടുന്നത്.

ഇതുവരെ സിനിമയുടെ ഒരു ടൈറ്റിൽ റിലീസ് മാത്രേ പുറത്തു വന്നിട്ടുള്ളൂ. മൂവിയുടെ കഥയെ കുറിച്ചോ ബാക്കി അഭിനേതാക്കൾ ആരാണെന്നോ പോലെ ഉള്ള കാര്യമായ വിവരങ്ങൾ അണിയറക്കാർ ഇതു വരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ചില മാധ്യമങ്ങളുടെ റിപ്പോർട്ട്‌ പ്രകാരം മൈഗ്രേഷൻ ബേസ് ചെയ്തുള്ള ഒരു കഥ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല അമൽ നീരദ് സംവിധാനം ചെയ്ത CIA എന്ന ദുൽഖർ ചിത്രത്തിന്റെ റീമേക്ക് ആണ് ഡൻകി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്തായാലും ഒരു ടീസറോ ട്രൈലെറോ ഇറങ്ങിയാൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകും.ഷാരൂഖ് പറഞ്ഞത് അനുസരിച് ഇതൊരു കോമിക് മൂവി ആണ്. പലരാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവസാനം ഇന്ത്യയിൽ എത്തിച്ചേരുന്നത് ആണ് ഡൻകിയുടെ പ്രമേയം എന്ന് ഷാരൂഖ് പറഞ്ഞിരുന്നു. രാജ്‌കുമാർ ഹിറാനിയെ കൂടാതെ അഭിജാത് ജോഷി,കനിക ദില്ലൻ എന്നിവർ കൂടി തിരക്കഥയിൽ പങ്കാളികൾ ആയിട്ടുണ്ട്.രാജ്‌കുമാർ ഹിറാനിയും ഗൗരി ഖാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


Comments