കണ്ണൂർ സ്‌ക്വാഡ് കണ്ട വിനീത് ശ്രീനിവാസൻ പറഞ്ഞത്..


മലയാള സിനിമയിലെ യുവ സംവിധായകരിൽ ചെറുപ്പക്കാരുടെ ഇടയിൽ ഏറ്റവും ജനപ്രീതി ഉള്ള ആളാണ് വിനീത് ശ്രീനിവാസൻ. പല സിനിമകളും കണ്ട ശേഷം അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പണ്ട് മുതലേ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. പുലിമുരുഗൻ, ആദി, റോഷാക് എന്നീ സിനിമകളെ ഒക്കെ കുറിച് അദ്ദേഹം പങ്കു വെച്ച വാക്കുകൾ ആ സിനിമയുടെ കളക്ഷനെ തന്നെ അനുകൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണൂർ സ്‌ക്വാഡ് മൂവിയെ കുറിച്ചും വിനീത് അഭിപ്രായം പങ്കു വെച്ചിരിക്കുകയാണ്.

"കണ്ണൂർ സ്‌ക്വാഡ്! എന്തൊരു ഫിലിമാണ്.. മമ്മൂട്ടി അങ്കിൾ, താങ്കളുടെ പ്രകടനത്തെ കുറിച്ചും മൂവി സെലക്ഷനെ കുറിച്ചും പറയാൻ വാക്കുകൾ ഇല്ല." വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ക്വാളിറ്റി ഫിലിമുകൾ മാത്രം നിർമിച്ചു കൊണ്ട് മമ്മൂട്ടി കമ്പനി ഒരു ഗംഭീര ബ്രാൻഡ് ആയി മാറി എന്നും വിനീത് അഭിപ്രായപെട്ടു. സംവിധായകൻ റോബിയെയും സ്ക്രിപ്റ്റ് എഴുതുകയും അഭിനയിക്കുകയും ചെയ്ത റോണിയെയും അഭിനന്ദിക്കാനും വിനീത് മറന്നില്ല.

കണ്ണൂർ സ്‌ക്വാഡിന് വേണ്ടി കിടിലൻ മ്യൂസിക് ഒരുക്കിയ സുഷിൻ ശ്യാമിനെയും വിനീത് വാനോളം പുകഴ്ത്തി.വിനീതിന്റെ തട്ടത്തിൻ മറയത്തു എന്ന മൂവിയിൽ സുഷിൻ ഒരു വേഷം ചെയ്തിട്ടുണ്ട്.മെൻഷൻ ചെയ്യാൻ വിട്ടുപോയ ഒരുപാട് ആളുകൾ ഈ മനോഹര ചിത്രത്തിന് വേണ്ടി അധ്വാനിച്ചിട്ടുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് വിനീതിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്.

Comments