ഫഹദിനെ നായകനാക്കി എഴുതിയ കഥയെ കുറിച്ച് ലോകേഷ്..

വർത്തമാനകാലത്തു എല്ലാവരും ഉറ്റു നോക്കുന്ന നടനാണ് ഫഹദ് ഫാസിൽ. വിക്രം, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിന് തമിഴ്നാട്ടിലും മൊത്തം സൗത്ത് ഇന്ത്യയിലും ഒരുപാട് ആരാധകരെ നേടികൊടുത്തിട്ടുണ്ട്. മാമ്മന്നനിൽ ഹീറോയെ വെല്ലുന്ന പ്രകടനമാണ് വില്ലൻ ആയ ഫഹദ് ഫാസിൽ കാഴ്ച വെച്ചത് എന്നാണ് പൊതുവെ ഉള്ള സംസാരം.

ഫഹദിന്റെ പോലെ എല്ലാവരും ഉറ്റു നോക്കുന്ന ഒരു സംവിധായകനാണ് ലോകേഷ് കനഗരാജ് എന്നു നിസംശയം പറയാം. വിക്രം ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും വലിയ വിജയങ്ങൾ ആകുകയും ഇനി ഇറങ്ങാൻ പോകുന്ന ദളപതി വിജയ് നായകനാകുന്ന ലിയോ പ്രതീക്ഷയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയവുമാണ്.ഗലാട്ട പ്ലസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് ഫഹദ് ഫാസിലിനെ കുറിച്ചും അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയെ കുറിച്ചും സംസാരിച്ചു.

മഫ്തി എന്നൊരു കഥ ഞാൻ ഫഹദ് സാറിനു വേണ്ടി എഴുതിയിരുന്നു. ഒരു പോലീസ്‌കാരൻ തന്റെ ലൂസ് ആയ യൂണിഫോം ശെരിയാക്കാൻ ഒരു തയ്യൽക്കാരന്റെ അടുത്ത് കാത്തിരിക്കുന്ന 2 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ആയിരുന്നു ആ സിനിമയിൽ ഉള്ളത്.ഞാൻ നേരത്തെ എഴുതി തീർന്ന കഥയാണത്. അത് എപ്പോൾ വേണമെങ്കിലും സിനിമയാക്കാം.പക്ഷേ ഞാൻ അത് ചെയ്യുന്നില്ല.തന്റെ ഒരു മാർക്കറ്റ് അനുസരിച് ഇപ്പോൾ ആളുകൾ ഒരുപാട് പ്രതീക്ഷിക്കുമെന്നും അതിനാൽ താൻ എഴുതിയ കഥകൾ മറ്റാർക്കെങ്കിലും സംവിധാനം ചെയ്യാൻ കൊടുക്കുകയാണെന്നും ലോകേഷ് പറഞ്ഞു.ലിയോയുടെ തന്നെ ലാൻഡിംഗ് കോസ്റ്റ് എന്നു പറയുന്നത് 300 കോടി രൂപയാണെന്നും അതിനാൽ പെട്ടെന്ന് പോയി ഒരു സിനിമ എടുത്തിട്ടു വരിക എന്നത് ബുദ്ധിമുട്ടാണെന്നും പക്ഷേ തനിക്കു ആഗ്രഹം ഉണ്ടെന്നും ലോകേഷ് പറഞ്ഞു.

തന്റെ കയ്യിലുള്ള ഒരു കഥ രത്നകുമാറിന് സംവിധാനം ചെയ്യാൻ കൊടുത്തു എന്നും മറ്റൊരു കഥ തന്റെ അസോസിയേറ്റ്സിൽ ഒരാൾ ആയ സത്യക്ക് കൊടുക്കുകയാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു.ലിയോ ഒക്ടോബർ 19നു പുറത്തിറങ്ങും. വിജയിയെ കൂടാതെ തൃഷ, അർജുൻ, സഞ്ജയ്‌ ദത്ത്, ഗൗതം മേനോൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ എന്നിവർ ആണ് മറ്റു അഭിനേതാക്കൾ.

Comments