മലയാള സിനിമയിലെ ആദ്യ കാല നായകന്മാരിൽ ഏറ്റവും ജനപ്രീതി ഉള്ള നടന്മാരാണ് ശ്രീ പ്രേം നസീറും ശ്രീ സത്യൻ മാഷും. 1952ലെ മരുമകൾ മൂവിയിലൂടെ അഭിനയം തുടങ്ങിയ നസീർ സാറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ യവ്വനം കത്തി നിൽക്കുന്ന സമയത്ത് സിനിമയിൽ വന്നതിനാൽ അദ്ദേഹത്തിന് വാണിജ്യപരവും ജനപ്രീതി ലഭിച്ചതുമായ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് ഇപ്പോഴും നസീർ സാറിന്റെ പേരിലുണ്ട്.724 ചിത്രങ്ങൾ. അതോടൊപ്പം ഒരു നായികയുടെ കൂടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതിന്റെ റെക്കോർഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. (ഷീലയോടൊപ്പം 110 ചിത്രങ്ങൾ )
ഇത്രയും റെക്കോർഡുകൾ സ്വന്തമായി ഉള്ള ഇദ്ദേഹത്തെ എന്ത് കൊണ്ട് ആണ് വെറും 19 വർഷം മാത്രം സിനിമയിൽ നിന്ന 150 ചിത്രങ്ങൾ മാത്രം അഭിനയിച്ച സത്യൻ മാഷുമായി താരതമ്യം ചെയ്യുന്നത്? സത്യൻ മാഷ് ചെയ്തു വെച്ച കഥാപാത്രങ്ങളും സിനിമകളും തന്നെയാണ് അതിനുള്ള ഉത്തരം. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലും ട്രാവൻകോർ സ്റ്റേറ്റ് പോലീസിലും സേവനം അനുഷ്ടിച്ച ശേഷം ആണ് സത്യനേശൻ നാടാർ എന്ന സത്യൻ സിനിമയിൽ എത്തുന്നത്. തന്റെ 40ആം വയസ്സിൽ ആയിരുന്നു അരങ്ങേറ്റം. പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി.1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലൂടെ അദ്ദേഹം തന്റെതായ സിംഹാസനം ഊട്ടി ഉറപ്പിച്ചു.
ഇനി നമ്മുടെ ചോദ്യത്തിലേക് കടക്കാം. ആരാണ് ഇവരിൽ മികച്ച നടൻ?
സത്യൻ മാഷാണ് മികച്ച നടൻ എന്ന് നിസംശയം പറയാം. അതിനു പല കാരണങ്ങൾ ഉണ്ട്.മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾ എല്ലാം സിനിമയാക്കപ്പെട്ടപ്പോൾ അതിൽ ഭൂരിഭാഗം ചിത്രങ്ങളിലും സത്യൻ ആയിരുന്നു നായകൻ. ചെമ്മീനിലെ പളനി, ഓടയിൽ നിന്നിലെ പപ്പു, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ്‌ആക്കിയിലെ പരമുപിള്ള, വാഴ്വേമായത്തിലെ സുധീന്ദ്രൻ, ഒരു പെണ്ണിന്റെ കഥയിലെ മാധവൻ തമ്പി, കരിനിഴലിലെ കേണൽ കുമാർ, കടൽപ്പാലത്തിലെ രഘു, നാരായണ കൈമൾ എന്നീ രണ്ടു കഥാപാത്രങ്ങൾ, മൂലധനത്തിലെ രവി, കരകാണാക്കടലിലെ തോമ, അടിമകളിലെ മാസ്റ്റർ, മുടിയനായ പുത്രനിലെ രാജൻ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ അങ്ങനെ എത്ര എത്ര അനശ്വര കഥാപാത്രങ്ങൾ.
തന്റെ അവസാന സിനിമയായ അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ എന്ന ഒറ്റ കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയപാടവം മനസ്സിലാക്കാൻ. അഭിനയിച്ച സിനിമയുടെ എന്നതിൽ അല്ല, കഥാപാത്രങ്ങളുടെ മികവിലാണ് ഒരു നടനെ വിലയിരുത്തേണ്ടത്. ഒരേ തരം കഥാപാത്രങ്ങളിൽ തളയ്ക്കപ്പെട്ടു പോയ പ്രേം നസീറിന്റെ മികച്ച കഥാപാത്രങ്ങൾ എന്നു പറയാവുന്നത് ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും അടിമകളിലെ പൊട്ടനും മാത്രമാണ്.
കഥാപാത്രങ്ങളുടെ പ്രായവ്യത്യാസമോ ഭാഷകളുടെ വൈവിധ്യമോ ഒന്നും നസീർ സാറിനു അഭിനയിച്ചു ഭലിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.മലയാളത്തിൽ ഫലപ്രദമായി ഉപയോഗിച്ച് വന്ന വിജയ ഫോർമുലയുടെ മാത്രം ഭാഗമായി പോയി നസീർ സാർ.നടന്മാരിലെ ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് നസീർ സാർ എന്നു പറയാമെങ്കിലും അഭിനയത്തിന്റെ കാര്യം എടുക്കുമ്പോൾ സത്യൻ മാഷ് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരത്തിലാണ് എന്നു പറയേണ്ടി വരും..
സത്യൻ മാഷ് അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയപ്പോൾ നസീർ സർ റോമാൻഡിക് ഹീറോ ആയി പ്രേമം മനുഷ്യ ജീവിതവുമായി ബന്ധ പെട്ടിരിക്കുന്നു സ്നേഹമില്ലാത്ത എന്ത് ജീവിതമാണ് മനുഷ്യനുള്ളത് അപ്പോൾ ജീവിതത്തിന്റെ വിവിധ മുഖ്ങ്ങളാണ് സത്യൻ മാഷ് അവതരിപ്പിച്ചു
ReplyDeleteപ്രേംനസീർ ഒരു സംവിധായകന്റെ നടൻ എന്നതിലുപരി ഒരു നിർമ്മാതാവിന്റെ നടനായിരുന്നു. തമിഴ് സിനിമയിൽ സജീവമായിരുന്ന ഒരു കാലഘട്ടമൊഴിച്ചാൽ മൂന്ന് പതിറ്റാണ്ടോളും മലയാള സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ നടനായിരുന്നു നസീർ. തന്നേക്കാളേറെ തനിക്കുചുറ്റുമുള്ളവർ വളരണമെനാഗ്രഹിച്ച ഒരു അസാധാരണ മനുഷ്യസ്നേഹി. അതുകൊണ്ടു തന്നെ കഥയോ, സംവിധായകനെയോ ഒന്നും നോക്കാതെ ധാരാളം തട്ടിക്കൂട്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു വര്ഷം 35 ൽ പരം സിനിമകൾ റിലീസ് ആയി എന്ന് പറയുമ്പോൾ അതിൽ നിന്ന് എന്ത് ക്വളിറ്റി ആണ് ഉണ്ടാകുന്നത്. സ്വഭാവ സവിശേഷതയിൽ രണ്ടു ധ്രുവങ്ങളിൽ നില്ക്കുന്ന കഥാ പാത്രങ്ങളാണ് പടയോട്ടത്തിലെ തമ്പാനും ഇരുട്ടിന്റെ ആതമാവിലെ വേലായുധനും. എത്ര സൂക്ഷമവും അനായാസവുമായാനു അദ്ദേഹം അവരെ അവതരിപ്പിച്ചത്. മുറപ്പെണ്ണു, അടിമകൾ, നിഴലാട്ടം, അസുരവിത്ത്, പ്രശ്നം ഗുരുതരം, പാർവതി, വിടപറയും മുൻപേ, ആരോമലുണ്ണി, അച്ചാണി തുടങ്ങിയ ചിത്രങ്ങളിൽ അവിസ്മരണീയ പ്രകടനംമാണ് അദ്ദേഹത്തിന്റേത്. ഗാന രംഗങ്ങളിൽ പകരം വയ്ക്കാനാളില്ല. കോമഡി നായകരെയും ഡാൻസ് ചെയ്യുന്ന നായകരെയും പ്രതികാര നായകരെയും ആദ്ദ്യമായി അവതരിപ്പിച്ചതും അദ്ദേഹമാണ്. തീര്ച്ചയായും പ്രതിഭയുള്ള നടനായിരുന്നു പ്രേം നസീർ. പക്ഷെ ഭാവനാ ശൂന്യരായ സംവിധായകരുടെ തട്ട് പൊളിപ്പൻ പടങ്ങളിൽ വികലമായ വേഷങ്ങളും ഒരുപാട് അദ്ദേഹം ചെയ്തിട്ടുണ്ട്. തന്നെത്തേടിയെത്തിയ നിരവധി നല്ല കഥാപാത്രങ്ങളെ മലയാളത്തിലെ ഏതൊരു ഇരുത്തം വന്ന നടനും ചെയ്യുന്നപോലെ അത്ര ഗംഭീരമായിട്ടാണ് അദ്ദേഹം ചെയ്തത്. A real legendary actor and one of the most versatile actor in indian film industry…....
ReplyDeleteശ്രീ. സത്യൻ നല്ല നടൻ ആയിരുന്നു എങ്കിലും മികച്ച നടൻ ശ്രീ. പ്രേംനസീർ തന്നെ. സത്യന്റെ അഭിനയ രീതിയിൽ നിന്നും തികച്ചും വിഭിന്നമായ അഭിനയരീതി കൈക്കൊണ്ടതിനാൽ മാത്രമാണ് നസീറിനു സാക്ഷാൽ സത്യനോടൊപ്പം മുന്നേറാൻ കഴിഞ്ഞതും അന്നേതന്നെ സത്യനെക്കാൾ കൂടുതൽ പടങ്ങൾ കിട്ടിയതും. അതിനാൽതന്നെ നസീറാണ്
ReplyDeleteമികച്ച നടൻ. അതേസമയം രാഘവൻ, സുധീർ, വിൻസെന്റ് തുടങ്ങി പലർക്കും വളരെ മുന്നേറാൻ പറ്റാത്തിരുന്നത് അവർ നസീറിൽ നിന്നും മികവ് കാണിച്ചില്ല എന്നത് കൊണ്ട് മാത്രമാണ്. പിന്നെ കഥാപാത്രങ്ങൾ..... അത് നടന്റെ മാത്രം സൃഷ്ടിയല്ലല്ലോ.