ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന സ്ത്രീസാന്നിധ്യം ആയിരുന്നു കനകലത. നായകന്റെ ചേച്ചിയായും കുശുമ്പി നാത്തൂൻ ആയും വേലക്കാരിയായും ഒക്കെ അവർ ആടി തിമിർത്ത കഥാപാത്രങ്ങൾ നിരവധിയാണ്.നാടകങ്ങളിലൂടെ കലാജീവിതം തുടങ്ങിയ കനകലത ചില്ല് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്.മൂന്നു പതിറ്റാണ്ടോളം സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന കനകലത ഇപ്പോൾ വലിയ ഒരു രോഗാവസ്ഥയിലൂടെ കടന്നു പോവുകയാണ്. ഡിമെൻഷ്യയും പാർക്കിൻസൺസ് രോഗവും ബാധിച്ച അവർക്ക് പലപ്പോഴും സ്വന്തം പേര് പോലും ഓർമ ഇല്ലെന്നു ചേച്ചി വിജയമ്മ പറയുന്നു.
തനിയെ ഭക്ഷണം കഴിക്കാൻ അറിയാതെ പ്രാഥമിക കാര്യങ്ങൾ പോലും ഒറ്റക്ക് നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് കനകലത.വിജയമ്മ ടീവീ വെച്ച് കൊടുക്കുമ്പോൾ പഴയ കാര്യങ്ങൾ ഒക്കെ അവർക്ക് കുറച്ചെങ്കിലും ഓർമ വരും. മോഹൻലാലിന്റെ സിനിമകൾ ഒക്കെ കാണുമ്പോൾ അവരിൽ നല്ല മാറ്റം വരുന്ന പോലെ.സിനിമ എന്നും അവരുടെ മനസ്സിലുണ്ട്.കരിയിലക്കാറ്റ് പോലെ, കിരീടം,ജാഗ്രത,സ്ഫടികം, അനിയത്തിപ്രാവ്,ഹരികൃഷ്ണൻസ്, പ്രിയം, പഞ്ചവർണതത്ത തുടങ്ങി 350ഓളം ചിത്രങ്ങളിൽ അഭിനയിച്ച കനക ലത അവസാനം അഭിനയിച്ചത് ഈ വർഷം ഏപ്രിലിൽ റിലീസ് ആയ വിജയരാഘവൻ പ്രധാന വേഷത്തിൽ എത്തിയ പൂക്കാലത്തിൽ ആയിരുന്നു.
15 വർഷത്തെ വിവാഹ ജീവിതം 2005ൽ വേർപെടുത്തിയ കനക ലതയ്ക്കു കുട്ടികൾ ഇല്ല. വർഷങ്ങൾക് മുൻപ് കനക ലത വാങ്ങിയ വീട്ടിലാണ് അവരും ചേച്ചി വിജയമ്മയും ഇപ്പോൾ താമസം.2021 മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയെങ്കിലും അത്ര കാര്യമായി എടുത്തില്ല.57കാരി പെട്ടെന്ന് സ്വഭാവത്തിൽ കൊച്ചു കുട്ടിയെ പോലെ ആയി മാറി. ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോൾ കൊടുക്കുന്നത്. കാലക്രമേണ ഭക്ഷണം ഒട്ടും കഴിക്കാതെ ആവുമെന്ന് ഡോക്ടർസ് പറഞ്ഞു.അതുകൊണ്ടാണ് ട്യൂബ് ഇട്ട് ദ്രാവക രൂപത്തിലുള്ള ഫുഡ് കൊടുക്കുന്നത്.സഹോദരി എന്നെങ്കിലും സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് വിജയമ്മ..
Comments
Post a Comment