അജഗാജന്തരത്തിനു ശേഷം യുവ സംവിധായകരിൽ പ്രമുഖനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം ചാവേർ തീയേറ്ററുകളിൽ എത്തി.കണ്ണൂർ സ്‌ക്വാഡിനെ മലർത്തിയടിക്കുമെന്നു പ്രതീക്ഷിച്ച ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച അത്രേം തീയേറ്ററുകൾ ലഭിച്ചോ എന്നു പോലും സംശയം ആണ്. കണ്ണൂർ സ്‌ക്വാഡ് സ്റ്റെഡി കളക്ഷനിൽ മുന്നേറുന്നതാണ് കാരണം.
ഇനി ചിത്രത്തിന്റെ റിവ്യൂലേക് വരാം.ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ആണ്. കഴിഞ്ഞ കുറേ വർഷങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ള ആളാണ് അദ്ദേഹം. അതിന്റെ തന്നെ ഒരു തുടർച്ചയാണ് ചാവേറിൽ കാണുന്നത്.സിനിമയെ സിനിമയായി കാണണം എന്നു പറഞ്ഞാൽ പോലും തന്റെ രാഷ്ട്രീയം പ്രേക്ഷകനിലേക് ഇൻജെക്ട് ചെയുന്ന പോലെ ചിലർക്കു എങ്കിലും തോന്നിയേക്കാം.
ഉത്തര കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെയും മറ്റു സംഭവങ്ങളിലൂടെയുമാണ് സിനിമയുടെ കഥ വികസിക്കുന്നത്. സിനിമയിലെ പ്രധാന വേഷത്തിൽ എത്തിയ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരുടെ പ്രകടനം മികച്ചു നില്കുന്നു. ഇപ്പോ നിരന്തരം പരീക്ഷണങ്ങൾക്കു വിധേയനാകുന്ന ചാക്കോച്ഛന്റെ ഒരു വ്യത്യസ്ത മുഖം തന്നെയാണ് ചാവേറിൽ. അത് പോലെ തന്നെ ആന്റണി വർഗീസും ഇതുവരെ കാണാത്ത ഒരു രൂപ ഭാവത്തിലൊക്കെ ചിത്രത്തിൽ കാണാം.
ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് എന്ന് പറയാവുന്നത് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ജിന്റോ ജോർജ്ന്റെ ചായഗ്രഹണവും ആണ്. നിരവധി ആർട്ടിസ്റ്റുകളെ അണിനിരത്തി എടുത്ത ആ ഒരു ഫൈറ്റ് സീൻ സിനിമയിലെ പ്രധാന അട്ട്രാക്ഷൻ ആണ് .സുപ്രീം സുന്ദർ ആണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർ. മ്യൂസിക് ചെയ്തിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്.സിനിമയെ എൻഗേജിങ്ങായി നിർത്തുന്നതിൽ പശ്ചാത്തല സംഗീതം നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
ഏത് തരം പ്രേക്ഷകനെ ആണോ ലക്ഷ്യം വെക്കുന്നത് അവരെ തൃപ്തിപെടുത്താൻ ഉള്ളകാര്യങ്ങൾ ജോയ് മാത്യു എഴുതി വെച്ചിട്ടുണ്ട്. പക്ഷേ സീരിയസ് സബ്ജെക്ട് ആയതിനാൽ സ്ത്രീകളും കുട്ടികളും ഒക്കെ ചിത്രം നല്ല രീതിയിൽ ആസ്വദിക്കുമോ എന്നു സംശയമാണ്.
ചിത്രത്തിൽ ചെറിയ ട്വിസ്റ്റ്‌കൾ ഒക്കെ സംവിധായകനും ജോയ് മാത്യുവും ചേർന്ന് ഒരുക്കി വെച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകനുമായി സിനിമ ഇമോഷണലി കമ്മ്യൂണിക്കേറ്റ് ആവുന്നതിൽ എന്തൊക്കെയോ പാളിച്ചകൾ ഉള്ള പോലെ തോന്നുന്നുണ്ട്.
മികച്ച ഫ്രെയിംകളും നല്ല ആക്ഷൻ സീനുകളും പിടിച്ചു ഇരുത്തുന്ന പശ്ചാത്തല സംഗീതവുമുള്ള ടിനു പാപ്പച്ചൻ ടച് ഉള്ള ഒരു രാഷ്ട്രീയ സിനിമ തന്നെ ആണ് ചാവേർ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കൊത്ത് ഒക്കെ ഇഷ്ടമായവർക് ചാവേറും ഇഷ്ടപെടും.
Comments
Post a Comment