സംവിധായകൻ അൽഫോൻസ് പുത്രൻ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കു വെച്ചിരുന്നു. കുറച്ചു സമയത്തിനകം പോസ്റ്റ് നീക്കം ചെയുകയും ചെയ്തു.
"ഞാൻ എന്റെ സിനിമ തിയേറ്റർ കരിയർ അവസാനിപ്പിക്കുകയാണ്. എനിക്ക് ഓട്ടീസം സ്‌പെക്ട്രം ഡിസ്ഓർഡർ ആണ്. ഞാൻ ഇത് ഇന്നലെ ആണ് കണ്ടെത്തിയത്. ആർക്കും ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പാട്ടുകളും വിഡിയോകളും ഷോർട് ഫിലിംസും ചെയുന്നത് തുടരും. മാക്സിമം ഒരു OTT വരെ. എനിക്ക് സിനിമ ഉപേക്ഷിക്കാൻ ആഗ്രഹം ഇല്ല. പക്ഷേ വേറെ വഴി ഇല്ല. എനിക്ക് പാലിക്കാൻ കഴിയാത്ത പ്രോമിസുകൾ തരാൻ ആഗ്രഹം ഇല്ല. ആരോഗ്യം ദുർബലവും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതും ആകുമ്പോൾ ജീവിതം ഇന്റർവെൽ പഞ്ച് പോലെ എന്തെങ്കിലും ട്വിസ്റ്റ് കൊണ്ടു വരും " -അൽഫോൻസ് കുറിച്ചു.
2015ൽ പ്രേമം റിലീസ് ആയ ശേഷം സംവിധാനത്തിൽ നീണ്ട ഇടവേള എടുത്ത അൽഫോൻസിന്റെ പ്രിത്വിരാജ് ചിത്രം ഗോൾഡ് പരാജയപ്പെട്ടിരുന്നു. അതിനെ തുടർന്നു അൽഫോൻസിനു സോഷ്യൽ മീഡിയയിൽ നിന്ന് കാര്യമായ പരിഹാസം നേരിടേണ്ടി വന്നിരുന്നു. ഇതു കൂടാതെ അദ്ദേഹം പഴയതിൽ നിന്നും ഒരുപാട് മെലിഞ്ഞപ്പോൾ അതിനെ കുറിച്ചും ചില ഊഹാപോഹങ്ങൾ ആളുകൾ പ്രചരിപ്പിച്ചിരുന്നു.
Comments
Post a Comment