ഭാര്യയുടെയും മോളുടെയും കാര്യം ആലോചിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു.



മമ്മൂട്ടി മലയാള സിനിമയിൽ അഭിനയം തുടങ്ങിയ കാലത്ത് തന്നെ മൂന്നു നവാഗതരായ സംവിധായകരുടെ ചിത്രത്തിൽ അഭിനയിച്ചിരുന്നു. കുര്യൻ വർണശാലയുടെ അന്തിച്ചുവപ്പു, മോഹൻരൂപിന്റെ കൊമ്പ്, ജേസി ജോർജിന്റെ കോമരം എന്നിവയായിരുന്നു ആ ചിത്രങ്ങൾ. എന്നാൽ ഈ ചിത്രങ്ങൾ ഒക്കെ റിലീസ് ആയത് മമ്മൂട്ടി ഒരു അറിയപ്പെടുന്ന നടനായ ശേഷം മാത്രമാണ്. മമ്മൂട്ടി സിനിമ ഫീൽഡിൽ വിജയിച്ചില്ലായിരുന്നെകിൽ ചിലപ്പോൾ ഈ ചിത്രങ്ങൾ വെളിച്ചം കാണില്ലായിരുന്നു. ആദ്യമായി മമ്മൂട്ടി പോലീസ് വേഷം ചെയ്തത് കൊമ്പിൽ ആണ്. പക്ഷേ യവനിക ആണ് റിലീസ് ആയതെന്നു മാത്രം.

ജയൻ അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കോമരം. ജയന്റെ മരണ ശേഷം കഥയിൽ ചില മാറ്റങ്ങൾ വരുത്തി മമ്മൂട്ടിയെ വെച്ച് സിനിമ പൂർത്തിയാക്കാൻ ആയിരുന്നു പ്ലാൻ. ആ സമയത്ത് മമ്മൂട്ടി പടയോട്ടത്തിലും അഭിനയിക്കുന്നുണ്ട്. മദ്രാസിൽ നിന്നു ജേസി ജോർജ് ഫോൺ വിളിച്ചാണ് കോമരത്തിൽ അഭിനയിക്കണമെന്നു മമ്മൂട്ടിയോട് പറയുന്നത്.

പടയോട്ടത്തിന്റെ ഷൂട്ടിംങിനിടയ്ക്ക് ഒരു ദിവസം സിബി മലയിൽ മദ്രാസിലേക് പോകുന്നുണ്ടെന്നു കേട്ടു.മമ്മൂട്ടിയും അവരോടൊപ്പം പോവാൻ തീരുമാനിച്ചു. സംവിധായകൻ ജേസിയെ കാണുകയായിരുന്നു മമ്മൂട്ടിയുടെ ലക്ഷ്യം. പക്ഷേ അവിടെ എത്തിയപ്പോൾ ആള് സ്ഥലത്ത് ഇല്ലായിരുന്നു. അത് കൊണ്ടു സിബി മലയിലിന്റെ കൂടെ തന്നെ താമസിച്ചു. അന്ന് രാത്രി സിബിയുടെ കൂടെ ഫ്ലഷ് എന്ന സിനിമ കാണാൻ പോയി. ചിത്രത്തിനിടയ്ക്ക് ഒരു ബേബി ഫുഡിന്റെ പരസ്യം വന്നപ്പോൾ മമ്മൂട്ടിക്ക് മകൾ സുറുമിയെ ഓർമ വന്നു. മകൾ ഉണ്ടായ ശേഷം ഒരിക്കൽ മാത്രമാണ് മമ്മൂട്ടി വീട്ടിൽ പോയത്. ഭാര്യയുടെയും മകളുടെയും കാര്യം ഓർത്തപ്പോൾ മമ്മൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു. തൊട്ടടുത്തിരുന്ന സിബി കാണാതെ മമ്മൂട്ടി പെട്ടെന്ന് കണ്ണുനീർ തുടച്ചു..

അടുത്ത ദിവസം പല സ്ഥലത്തും അലഞ്ഞെങ്കിലും മമ്മൂട്ടിക്ക് ജേസിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ജേസ്സി എങ്ങനെയോ കാര്യങ്ങൾ അറിഞ്ഞു മമ്മൂട്ടിയുടെ റൂമിലേക്ക്‌ വന്നു. അങ്ങനെയാണ് കോമരത്തിൽ മമ്മൂട്ടി എത്തിപ്പെടുന്നത്. ചിത്രത്തിൽ ഒരു സ്ത്രീലംബടന്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്.1984ലാണ് ചിത്രം റിലീസ് ആവുന്നത്.

Comments