നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹരിപ്രസന്ന മുരളി ഇപ്പോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി നിൽക്കുകയാണല്ലോ. രസികൻ, അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങളിൽ അഭിനയിച്ച പ്രസന്ന മുരളി കുട്ടിച്ചാത്തൻ പോലെ ഉള്ള ചില സീരിയലുകളിലും അഭിനയിച്ചു. ഒരു ഇടവേളയ്ക്കു ശേഷം അമർ അക്ബർ അന്തോണി എന്ന നാദിർഷാ ചിത്രത്തിൽ വേഷമിട്ട ഹരി ഇപ്പോൾ സിനിമയിൽ സജീവമാകാൻ ശ്രെമിക്കുകയാണ്.
ഒരു സ്വകാര്യ യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ ഹരി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്.ഹരിയുടെ വാക്കുകൾ- " മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യാൻ ഉള്ള ശ്രെമത്തിലാണ്. അഞ്ചാറു വർഷമായി ഒരു സ്ക്രിപ്റ്റിന്റെ വർക്കിൽ ഇരിക്കുന്നു. മമ്മൂക്കയെ കിട്ടിയില്ലെങ്കിൽ ആ പ്രൊജക്റ്റ് ഒരിക്കലും ചെയ്യില്ല. "മമ്മൂക്ക ഫാൻ ആണോ അത് കൊണ്ടാണോ മമ്മൂക്കയെ വെച്ച് ആദ്യ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഹരി വ്യക്തമായ ഉത്തരം നൽകി. "മമ്മൂക്ക ഒരു അഭിനേതാവെന്ന നിലയിൽ ഒരുപാട് സ്വാദീനിച്ചിട്ടുണ്ട്. അണ്ണൻ തമ്പിയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു കോമ്പിനേഷൻ സീൻ പോലും ഇല്ലായിരുന്നു. പക്ഷേ ഒരു ഫങ്ക്ഷന്നു പുറത്തു വെച്ച് കണ്ടപ്പോൾ അദ്ദേഹത്തിന് എന്നെ ഓർമ ഉണ്ടായിരുന്നു.അതിനു ശേഷം ഈ പട്ടണത്തിൽ ഭൂതത്തിന്റെ ഷൂട്ടിംഗ് ഒരു ഹോസ്പിറ്റലിൽ നടക്കുകയാണ്.അന്ന് അവിടെ റിനോവേഷൻ നടക്കുന്ന കൊണ്ട് ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അന്ന് ഇക്ക 6 നില നടന്നു കയറി ബ്രെയിൻ ട്യൂമർ ബാധിച്ച ഒരു കുട്ടിയെ കാണുകയും ആ കുട്ടിയുടെ ചികിത്സ ചെലവ് ഏറ്റെടുക്കുകയും ചെയ്തത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
എല്ലാവരും പറയുന്ന പോലെ ജാഡയൊന്നും മമ്മൂക്കക്ക് ഇല്ല. അദ്ദേഹം എത്ര ഹംബിൾ ആണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സെറ്റിൽ അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാരോടും ഒരു പോലെ ആയിരിക്കും. ഡയറക്ടർ എന്നോ അസിസ്റ്റന്റ് എന്നോ ലൈറ്റ് ബോയ് എന്നോ വേർതിരിവ് ഇല്ല. ചൂടാവുമ്പോൾ എല്ലാരോടും ഒരുപോലെ ചൂടാവും. അല്ലാതെ ആളുടെ പൊസിഷൻ അനുസരിച്ചു ഇക്കാക്ക് വേർതിരിവ് ഇല്ല. അങ്ങനെ അഭിനേതാവെന്ന നിലയിലും വ്യകതി എന്ന നിലയിലും ഇക്ക എന്നെ ഒരുപാട് ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്.ഇപ്പോ കണ്ടാലും മമ്മൂക്കയെ കണ്ടാൽ ഒരു ആനയെ കാണുന്ന പോലെ ആണ്. പേടി ഉണ്ട് പക്ഷേ ഒരു അത്ഭുതവും ഉണ്ട്."-ഹരി പറഞ്ഞു.

Comments
Post a Comment