ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയിൽ ചുവടുറപ്പിച്ച നടിയാണ് ദിവ്യപ്രഭ. ടേക്ക് ഓഫ് പോലെ ഉള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടി പിന്നീട് അങ്ങോട്ട് തമാശ, കമ്മാര സംഭവം, നോൺസെൻസ് തുടങ്ങിയ സിനിമകളിൽ ശ്രെദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. നിരൂപക പ്രശംസ നേടിയ മഹേഷ് നാരായണന്റെ "അറിയിപ്പ് " എന്ന സിനിമയിൽ ദിവ്യയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. ഇപ്പോൾ ഒരു വിമാന യാത്രയിൽ തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് നടി.
കേരളാപോലീസിന് അയച്ച പരാതിയുടെ സ്ക്രീൻഷോട്ടും വിമാന ടിക്കറ്റിന്റെ ഫോട്ടോയും സഹിതമാണ് ദിവ്യ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്.ഒക്ടോബർ 10നു മുംബൈയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യയുടെ AI 681 എന്ന ഫ്ലൈറ്റിൽ വെച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നു നടി പറയുന്നു.12C സീറ്റിൽ ഇരിക്കേണ്ട ഒരു യാത്രക്കാരൻ മദ്യത്തിന്റെ ലഹരിയിൽ 12B സീറ്റിലേക് മാറി ഇരിക്കുകയും തൊട്ടടുത്ത സീറ്റിൽ (12A)ൽ ഇരുന്ന തന്നോട് സീറ്റിന്റെ ലൊക്കേഷനെ കുറിച്ച് ആവശ്യമില്ലാതെ തർക്കിക്കുകയും ശാരീരിക സ്പർശനം ഉൾപ്പെടെ, തന്നോട് അപമര്യാദയായി പെരുമാറിയതായും നടി പറയുന്നു.
എന്നാൽ ഫ്ലൈറ്റിൽ ഇതിനെ കുറിച് എയർഹോസ്റ്റസിനോട് പരാതിപ്പെട്ടപ്പോൾ തന്റെ സീറ്റ് 3,4 വരി മുൻപിലേക് മാറ്റി തന്നതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നു ദിവ്യ പ്രഭ വ്യകതമാക്കി.കൊച്ചിയിൽ ഇറങ്ങി ഇതേ കുറിച്ച് എയർപോർട്ട് സ്റ്റാഫിനോട് കംപ്ലയിന്റ് പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതിപെടാൻ പറയുകയുമാണുണ്ടായത്. എയർ ഇന്ത്യ സ്റ്റാഫുകളുടെ അടുത്ത് നിന്നുണ്ടായ പ്രതികരണങ്ങൾ തന്നെ ഏറെ വിഷമിപ്പിച്ചു എന്നും നടി പരാതിയിൽ പറയുന്നു.ഈ കാര്യം പൊതു ശ്രെദ്ധയിൽ കൊണ്ടുവരണമെന്നും അതിനായി നിങ്ങളുടെ സപ്പോർട്ട് വേണമെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. അനേകം നടീ നടൻമാർ ഇതിനകം തന്നെ ദിവ്യപ്രഭയ്ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്.
Comments
Post a Comment