മലയാള സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് അനൂപ് മേനോൻ. ഒരു നടൻ എന്ന രീതിയിൽ അദ്ദേഹം അടുത്ത കാലത്ത് ചെയ്ത സിനിമകൾ ആവർത്തന വിരസത ഉണ്ടാക്കിയെങ്കിലും അദ്ദേഹം ഒരു ബുദ്ധി ജീവി തന്നെയാണ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്നും അത് വ്യക്തമാണ്.തിരുവനന്തപുരം ലോ കോളേജിൽ നിന്നും LLB പാസ്സ് ആയ അനൂപ് മേനോൻ കേരള യൂണിവേഴ്സിറ്റിയിലെ റാങ്ക് ഹോൾഡർ ആയിരുന്നു. പിന്നീട് കൈരളിയിലെയും സൂര്യ ടീവിയിലെയും ചെറിയ അഭിമുഖ പരിപാടികളിലൂടെയാണ് കലാരംഗത്തു സ്ഥിര സാന്നിധ്യമാകുന്നത്.2002ൽ വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്.പിന്നീട് തിരക്കഥാകൃത്തു, ഗാന രചയിതാവ് എന്നീ നിലകളിൽ പേരെടുത്തു.
സില്ലിമോങ്ക്സ് എന്ന ചാനലിന്റെ ഒരു അഭിമുഖത്തിൽ അനൂപ് ഈ ഇടയ്ക്ക് മോഹൻലാലിനെ കുറിച്ച് സംസാരിച്ചു.2008ൽ പുറത്തിറങ്ങിയ രാജീവ് നാഥിന്റെ പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനൂപ് മേനോൻ. ആയിരുന്നു.പകൽ നക്ഷത്രങ്ങൾ എന്ന സിനിമയുടെ തുടർച്ച , അല്ലെങ്കിൽ അത് പോലെ ഒരു ചിത്രം എഴുതാൻ ഇനി സാധ്യമല്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം.നമ്മൾ പ്രാക്ടിക്കൽ ആകുക എന്നായിരുന്നു അനൂപ് മേനോന്റെ ഉത്തരം. "പകൽ നക്ഷത്രങ്ങൾ പോലെ ഒരു സിനിമയാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 12 വർഷത്തിൽ എനിക്കൊരു 3 സിനിമ ചെയ്യാൻ പറ്റുള്ളൂ. എല്ലാവരും പുകഴ്ത്താറുള്ള പകൽ നക്ഷത്രങ്ങൾ കാണാൻ ഫസ്റ്റ് ഡേ ഞാൻ തിരുവനന്തപുരത്ത് ഒരു തീയേറ്ററിൽ പോയപ്പോൾ ആകെ ഒരു ആറു പേർ മാത്രേ ഉണ്ടായിരുന്നുള്ളൂ. മൂന്നു ദിവസം കൊണ്ട് ആ സിനിമ തീയേറ്ററിൽ നിന്നു എടുത്തു മാറ്റി. അങ്ങനത്തെ സിനിമയുടെ പുറകെ ഇനി ഞാൻ പോയാൽ എനിക്ക് സിനിമ എന്ന തൊഴിൽ അന്യം നിന്നു പോകും."-അനൂപ് പറഞ്ഞു.
അനൂപ് മേനോന്റെ അഭിനയത്തിൽ കടന്നു വരുന്ന മോഹൻലാൽ ഭാവങ്ങളെ കുറിച്ചും അവതാരകൻ ചോദിച്ചു. അത് സംഭവിക്കാം എന്നായിരുന്നു അനൂപ് മേനോന്റെ ഉത്തരം."എനിക്ക് മാത്രമല്ല അത് പലർക്കും ഉണ്ട്. ഇപ്പോ ഷാരൂഖ് ഖാനെ എടുത്താൽ ഷാരൂഖ് ഖാന് ദിലീപ് കുമാറിന്റെ സാമ്യങ്ങൾ ഇപ്പോഴും ഉണ്ട്. അത് കൊണ്ട് അത് സംഭവിക്കാം. നമ്മുടെ ഗുരുക്കന്മാർ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യാം."അനൂപ് പറഞ്ഞു നിർത്തി.
Comments
Post a Comment