മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി ഇന്ന് രാവിലെ 8 മണിക്കാണ് എല്ലാവരും കാത്തിരുന്ന ടൈറ്റിൽ പ്രേക്ഷകരിലേ എത്തിയത്. ടർബോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുവ നിരയിലെ പ്രശസ്തനായ സംവിധായകൻ മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ 5ആമത്തെ ചിത്രമാണിത്.
ഈ ടീമിന്റേതായി ഇങ്ങനൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടിപിടി ജോസ് എന്നൊക്കെ ആയിരുന്നു ആദ്യം കേട്ട ടൈറ്റിലുകൾ. ആക്ഷൻ കോമഡി എന്റെർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് വന്ന ടൈറ്റിൽ പോസ്റ്ററിൽ കാണിക്കുന്ന "മുഷ്ടി" ശ്രദ്ധിച്ചാൽ ഇത് ഒരു കംപ്ലീറ്റ് ആക്ഷൻ മൂവി ആയിരിക്കും എന്നാണ് തോന്നുന്നത്. അൻപറിവ് ബ്രദർസ് ആയിരിക്കും ആക്ഷൻ ഡയറക്ടർസ് എന്നൊരു റുമർ ഉണ്ടായിരുന്നു. പക്ഷേ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ഫീനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടർ.ഫീനിക്സ് പ്രഭു ചെയ്ത തമിഴ് മൂവികൾ വലിയ തെറ്റില്ലെങ്കിലും മലയാളം മൂവികൾ എല്ലാം ഒരു ഓക്കേ ഫീൽ മാത്രം തന്നവയാണ്.മമ്മൂട്ടി -വൈശാഖ് -മിഥുൻ മാനുവേൽ -അൻപറിവ് ഇങ്ങനൊരു കോമ്പോ ആയിരുന്നെങ്കിൽ കിടുക്കിയേനെ.
വിഷ്ണു ശർമ ക്യാമറ ചെയുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.മ്യൂസിക് ജസ്റ്റിൻ വർഗീസ്.വേഫാറർ -ട്രൂത് ഗ്ലോബൽ ഫിലിംസ് തന്നെ ആണ് ഇന്ത്യയിലെയും പുറത്തെയും വിതരണം. അൻപറിവ് ബ്രദർസ് ഇല്ലെങ്കിലും മമ്മൂട്ടികമ്പനിയുടെ ചിത്രമായ കൊണ്ട് ഏറെ പ്രതീക്ഷക്ക് വകയുണ്ട്. ഉദായ്‌കൃഷ്ണയുടെ സ്ഥിരം സ്ക്രിപ്റ്റ്കൾ എടുത്തു കൊണ്ടിരുന്ന വൈശാഖ് മാറി ചിന്തിച്ചതും മിഥുനെ പോലെ ഉള്ള ഒരു പ്രതിഭയെ കൊണ്ടു വന്നതും ടർബോയിലുള്ള പ്രതീക്ഷകൾ കൂട്ടുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുന്നു..
Comments
Post a Comment