സെപ്റ്റംബർ 28ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇന്ന് 26ആം ദിവസത്തേക്കു കടന്നു. പുതിയ ചിത്രങ്ങളുടെ കടന്നു വരവ് കണ്ണൂർ സ്‌ക്വാഡിന്റെ സ്റ്റെഡി കളക്ഷനെ ബാധിച്ചിട്ടുണ്ടോ? ലിയോ സിനിമയുടെ റിലീസിനു വേണ്ടി ചില തീയേറ്ററുകളിൽ നിന്നു മാറ്റിയതും ചിലയിടത്ത് ഷോകൾ കുറച്ചതും ശെരി ആണെങ്കിലും അവധി ദിവസങ്ങളിൽ കണ്ണൂർ സ്‌ക്വാഡിന് ഗംഭീര ബുക്കിങ് തന്നെ ഉണ്ട്. ചാവേർ മൂവിയുടെ വരവ് കണ്ണൂർ സ്‌ക്വാഡിനെ തീരെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. പിന്നീട് റിലീസ് ചെയ്ത ആറോളം മലയാള ചിത്രങ്ങളിൽ ഒന്നും നിലം തൊട്ടിട്ടില്ല.ശിവരാജ്കുമാറിന്റെ ഗോസ്റ്റ് സിനിമക്ക് കേരള ബോക്സ്‌ഓഫീസിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മിക്സഡ് റിവ്യൂ ലഭിച്ച ലിയോയുടെ ഓളം അധിക ദിവസത്തേക്കു ഉണ്ടാകുമെന്നു തോന്നുന്നില്ല. അങ്ങനെ നോക്കുമ്പോൾ വമ്പൻ റിലീസുകൾ ഒന്നും ഇല്ലെങ്കിൽ കണ്ണൂർ സ്‌ക്വാഡ് ഇനിയും മുന്നേറുമെന്ന് ഉറപ്പാണ്.
വലിയ പ്രതീക്ഷ ഇല്ലാതെ വന്ന കണ്ണൂർ സ്‌ക്വാഡ് എന്ത് കൊണ്ടാണ് ഇത്ര വലിയ വിജയം ആയത്? ഹോളിവുഡ് ലെവൽ പടം എന്ന് എല്ലാരും വിശേഷിപ്പിച്ച റോഷാക്കിനെക്കാൾ ഗംഭീര കളക്ഷൻ എങ്ങനെ ലഭിച്ചു? ചടുലമായ പുതിയ തരം മേക്കിങ് ആയിരുന്നിട്ടും ഏത് പ്രായക്കാർക്കും മനസ്സിലാവുന്ന വ്യക്തമായ സ്ക്രീൻപ്ലേ ആണ് കണ്ണൂർ സ്‌ക്വാഡിന്റെ വിജയം. റോഷാക്കിനെ ഒരു 45 വയസ്സിൽ കൂടുതൽ പ്രായമുള്ള പലർക്കും ദഹിക്കാതിരുന്നപ്പോൾ ഏത് പ്രായക്കാർക്കും സ്വീകാര്യമായി കണ്ണൂർ സ്‌ക്വാഡ്.അത് കൊണ്ട് തന്നെ ഫാമിലി ഓഡിയൻസ് കണ്ണൂർ സ്‌ക്വാഡിനെ സ്വീകരിച്ചു. അത് ഇപ്പോഴും തുടരുന്നു..ഇതിനകം 100 കോടി ബിസിനസ് സ്വന്തമാക്കിയ ചിത്രം എന്തായാലും വേൾഡ് വൈഡ് 100 കോടി എന്ന മാജിക് സംഖ്യ തൊടുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.കണ്ണൂർ സ്‌ക്വാഡ് പോലെയുള്ള ക്വാളിറ്റി സിനിമകൾ നിർമിച്ചു കൊണ്ട് മമ്മൂട്ടി കമ്പനി അവരുടെ പേര് വാനോളം ഉയർത്തിയിരിക്കുകയാണ്. നാളെ അവരുടെ 5ആമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുകയാണ്. മമ്മൂട്ടി -വൈശാഖ് -മിഥുൻ മാനുവൽ ടീമിന്റെ ചിത്രമാണ് അത് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അത് ഒരു മാസ്സ് കോമഡി മൂവി ആണെന്നാണ് പ്രതീക്ഷകൾ. മമ്മൂട്ടികമ്പനിയുടെ ഇതുവരെ ഉള്ള ജോണറുകളിൽ നിന്നും വ്യത്യസ്തമായ ഈ ചിത്രവും പ്രേക്ഷകർ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം.
കണ്ണൂർ സ്‌ക്വാഡ് തീയേറ്ററുകളിൽ കിതയ്ക്കാതെ മുന്നേറുമ്പോൾ മമ്മൂട്ടിയുടെ തന്നെ കാതൽ മൂവി പല ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപെട്ടിരിക്കുന്നു. അത് കഴിഞ്ഞാൽ തിയേറ്റർ റിലീസ് ഉണ്ടാവുമെന്ന് ഉറപ്പാണ്. ബസൂക്കയും പുറകെ തന്നെ ഉണ്ട്.ഭ്രമയുഗം ഷൂട്ടിംഗ് പൂർത്തിയായി.ഇതിനിടക്ക് തെലുങ്കു ചിത്രം യാത്രയുടെ ഭാഗങ്ങൾ തീർത്തു. ഇനി വീണ്ടും നാളെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ. സത്യത്തിൽ ഈ 72കാരനും കുതിയ്ക്കുകയാണ്..
Comments
Post a Comment