സംവിധായകൻ സിദ്ധിഖ് തന്നോട് സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ പൊട്ടി കരഞ്ഞെന്നു ശാസ്ത്രജ്ഞൻ നമ്പി നാരായണൻ വെളിപ്പെടുത്തി.ദി ക്യൂവിനു നൽകിയ ഇന്റർവ്യൂയിലാണ് അദ്ദേഹം ആ കാര്യം പറഞ്ഞത്.നമ്പി നാരായണന്റെ ജീവ ചരിത്രത്തെ പറ്റി എടുത്ത റോക്കറ്ററി -ദി നമ്പി എഫക്ട്നെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോക്കറ്ററിയിൽ നായകനായ മാധവനും ഒപ്പം ഉണ്ടായിരുന്നു.
"റോക്കറ്ററി മൂവി കണ്ട ശേഷം സംവിധായകൻ സിദ്ധിഖ് എന്റെ വീട്ടിൽ വന്നു.അദ്ദേഹം ഒരു മികച്ച സംവിധായകനാണ്.എനിക്ക് അദ്ദേഹത്തിനെ ഭയങ്കര ഇഷ്ടമാണ്. ഭാസ്കർ ദി റാസ്ക്കൽ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. സംസാരത്തിനിടയ്ക്ക് അദ്ദേഹം എന്നെ അഭിനന്ദിക്കുന്നതിനിടയിൽ പെട്ടെന്ന് ഇമോഷണൽ ആയി. എന്നിട്ട് ഒരു അര മണിക്കൂർ നേരത്തേക്ക് അദ്ദേഹം കരയുകയായിരുന്നു. അദ്ദേഹത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞു അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ. പക്ഷേ സിദ്ധിഖ് പറഞ്ഞു-ഇല്ല സർ എനിക്ക് അത് അങ്ങനെ പെട്ടെന്ന് ഡൈജസ്റ്റ് ആവുന്നില്ല "അദ്ദേഹം പറഞ്ഞു നിർത്തി.
ISRO ൽ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണന്റെ 1994 ലെ ചാര കേസുമായി ബന്ധപ്പെട്ട അറസ്റ്റും അദ്ദേഹത്തിന്റെ പീഡാനുഭവങ്ങളും അവസാനം 2018 ലെ ജയിൽ മോചനവുമായിരുന്നു സിനിമയുടെ ഇതിവൃത്തം. July 2022 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ഭേദപ്പെട്ട കളക്ഷൻ നേടിയിരുന്നു.
Comments
Post a Comment