മോഹൻലാലുമായി മമ്മൂട്ടി കൂടുതൽ അടുക്കുന്നത് അഹിംസ എന്ന IV ശശി ചിത്രത്തിലാണ്.1981ൽ പുറത്തിറങ്ങിയ ആ ചിത്രം മികച്ച താര നിരയാൽ സമ്പന്നമായിരുന്നു. ഈ അടുത്ത് മരണപെട്ട pv ഗംഗാധരന്റെ ഗൃഹലക്ഷ്മി ഫിലിംസിന്റെ നിർമാണ സംരംഭം ആയിരുന്നു അഹിംസ.മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ല് എന്ന് സ്വയം വിശേഷിപ്പിച്ച ചിത്രം കൂടി ആയിരുന്നു അഹിംസ.
സുകുമാരൻ, രതീഷ്, ശ്രീനിവാസൻ, മോഹൻലാൽ, സത്താർ, ജോസ്, ബാലൻ കെ നായർ, രവീന്ദ്രൻ,കുഞ്ചൻ, രാജലക്ഷ്മി, സ്വപ്ന, സീമ എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു അഹിംസയിൽ. സുകുമാരൻ തന്നെ ആയിരുന്നു നായകൻ. മമ്മൂട്ടിക്ക് ഒരു ഓട്ടു കമ്പനി തൊഴിലാളിയുടെ വേഷമായിരുന്നു. സ്വപ്ന മമ്മൂട്ടിയുടെ സഹോദരി ആയിട്ടും രാജലക്ഷ്മി കാമുകി ആയിട്ടുമാണ് വേഷമിട്ടത്. ചിത്രത്തിലെ വില്ലന്മാരായ ജോസും മോഹൻലാലും രാജലക്ഷ്മിയേ മാനഭങ്കപ്പെടുത്താൻ ശ്രെമിക്കുമ്പോൾ അവിടെ എത്തുന്ന മമ്മൂട്ടി വില്ലൻമാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയാണ്.ഈ വേഷത്തിനാണ് ആ വർഷത്തിലെ ഏറ്റവും നല്ല സഹ നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മമ്മൂട്ടിയെ തേടി വരുന്നത്. മമ്മൂട്ടിക്ക് ലഭിച്ച ആദ്യത്തെ ഔദ്യോഗിക അവാർഡ് ആയിരുന്നു അത്.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഷൂട്ടിംഗ് നടന്ന ആ ചിത്രത്തിന്റെ ഇടയ്ക്കാണ് മമ്മൂട്ടിയും മോഹൻലാലുമായുള്ള സ്നേഹബന്ധത്തിന് കൂടുതൽ ദൃഡത ഏറുന്നത്. പടയോട്ടത്തിന്റെ സെറ്റിൽ വളരെ മര്യാദക്കാരനായ ഒരു ബാലനെ പോലെ ആയിരുന്ന ലാൽ പക്ഷേ അഹിംസയുടെ സെറ്റിൽ ചിരിയും തമാശയും കുസൃതികളും നിറഞ്ഞ ആളായി മാറി എന്ന് മമ്മൂട്ടി സാക്ഷ്യപെടുത്തിയിട്ടുണ്ട്. എന്തായാലും ആദ്യ അവാർഡ് ലഭിച്ച കൊണ്ടും മോഹൻലാലിനോട് കൂടുതൽ അടുത്ത കൊണ്ടും നിർമാതാവ് pv ഗംഗാദരൻ സാറിനോട് ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കാൻ സാധിച്ചത് കൊണ്ടുമാവണം മമ്മൂട്ടി അഹിംസയെ തന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്നത്.
Comments
Post a Comment