ചെയ്തു വെച്ച ആക്ഷൻ സീനുകൾ നോക്കുമ്പോൾ മോഹൻലാൽ തന്നെ ആണ് മികച്ചത് എന്നു പറയേണ്ടി വരും.മമ്മൂക്ക മോശം ആണെന്ന് അല്ല. അദ്ദേഹത്തിന്റെ പഞ്ചുകൾ, തോക്ക് ഉപയോഗിക്കുന്ന രീതി ഒകെ മികച്ചതാണ്.ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോ അത് പരമാവധി മികച്ചതാക്കാൻ ഓരോ നടനും ശ്രെമിക്കില്ലേ? അതു പോലെയാണ് ലാലേട്ടന്റെ കാര്യവും. ആക്ഷൻ സീനുകൾ റിസ്ക് എടുത്തു ചെയ്യാനും തന്റെ ഭാഗത്തു നിന്നു പരമാവധി അധ്വാനിക്കാനും ലാലേട്ടന് ഒരു മടിയുമില്ല. പക്ഷെ മമ്മൂക്കയെ സംബന്ധിച്ചിടത്തോളം സിനിമയിലെ മറ്റേത് തരം അഭിനയം പോലെ തന്നെയാണ് സ്റ്റണ്ട് സീനുകളും. അതിനോട് പ്രത്യേക മമത ഒന്നും ഇക്കാക്ക് ഇല്ല.
ബലിഷ്ഠമായ ശരീരം ആണെങ്കിലും മമ്മൂക്കയുടെ ശരീരത്തിന് വഴക്കം കുറവാണ്. സിനിമയിലേക് പിച്ച വെച്ച സമയത്ത് സ്ഫോടനം സിനിമയിൽ ഒരു മതിൽ എടുത്തു ചാടുന്ന സീനിൽ കാലിന്റെ ലിഗമെന്റിനു പരിക്കേറ്റത് മമ്മൂക്കയുടെ ആക്ഷൻ സീനുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന് സ്പീഡിൽ ഓടാൻ കഴിയില്ല. ഓടുമ്പോൾ അത് ലിഗമെന്റിനു കാര്യമായ പ്രശ്നം ഉണ്ടാക്കും. ഇന്ന് ഉള്ള പോലത്തെ നൂതനമായ ചികിത്സകൾ അന്നു ഉണ്ടായിരുന്നെങ്കിൽ ഇക്കയുടെ കാൽ ശെരി ആയേനെ എന്നു അദ്ദേഹം ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട്.കൂടെ അഭിനയിച്ച താരങ്ങളായ ഭീമൻ രഘു ഉൾപ്പെടെ ഉള്ളവരും ഫൈറ്റ് മാസ്റ്റേഴ്‌സും ലാലേട്ടന്റെ ഗംഭീര ടൈമിംഗ് ആണെന്ന് അഭിപ്രായപെട്ടിട്ടുണ്ട്.
ആക്ഷൻ കൊണ്ട് മാത്രം മികച്ച വിജയം നേടിയ മമ്മൂട്ടിചിത്രങ്ങൾ പേരിനു പോലും ഇല്ല. എന്നാൽ പുലിമുരുഗൻ എന്ന ശരാശരി തിരക്കഥയുള്ള ചിത്രം ഇത്ര വലിയ വിജയം ആവാൻ കാരണം ലാലേട്ടന്റെ ഫൈറ്റ് സീനുകളിലെ അസാമാന്യ പ്രകടനം ആണ്.മൂന്നാം മുറ, സ്ഫടികം, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലെ ഫൈറ്റുകൾ അദ്ദേഹം ചെയ്ത രീതി അത്ര മേൽ മികച്ചതായി തോന്നിയിട്ടുണ്ട്.ലൂസിഫറിനു ശേഷം വന്ന ലാലേട്ടൻ ചിത്രങ്ങളിലെ ആക്ഷൻ കൊറിയോഗ്രാഫി അത്ര മികച്ചതായി തോന്നിയില്ല. വരാനിരിക്കുന്ന മലയ്ക്കോട്ടായി വാലിബൻ ആണ് പ്രതീക്ഷ ഉള്ളത്.
അതേ സമയം മമ്മൂക്കയുടെ ആക്ഷൻ ഒരേ ലെവലിൽ മോശമാകാതെ പോകുന്നുണ്ട്. അതും ഈ 72ആം വയസ്സിലും. ഒരു പ്രായം കഴിഞ്ഞ ശേഷം ഇക്ക ചെയ്ത ആക്ഷൻ സീനുകൾ കണ്ടാൽ അറിയാം, അങ്ങോട്ട് കേറി ഇടിക്കുന്ന സീനുകൾ തീരെ കുറവാണു. കൂടുതൽ സീനുകളിലും വില്ലന്മാർ ഇങ്ങോട്ട് കേറി ആക്രമിക്കുന്നു. ഇക്ക ഒഴിഞ്ഞു മാറുന്നു, അല്ലെങ്കിൽ ഒന്നു കൈ അനക്കുമ്പോഴേക്കും വില്ലന്മാർ വീഴുന്നു.
പ്രായത്തിൽ 9 വർഷത്തോളം വ്യത്യാസം ഉള്ള കൊണ്ട് ഇക്കയുടെ ഇന്നത്തെ പ്രായം എത്തുമ്പോൾ ലാലേട്ടന്റെ ഫൈറ്റ് എങ്ങനെ ആയിരിക്കും എന്നു കണ്ടു തന്നെ അറിയണം.പക്ഷേ ചെറുപ്പം മുതൽ ഗുസ്തിയിൽ പരിശീലനം ഉള്ളത് കൊണ്ടും ശരീര ഭാരത്തെ മെയ്‌വഴക്കം കൊണ്ട് മറികടക്കുന്ന കൊണ്ടും ലാലേട്ടന് ഏത് പ്രായത്തിലും ആക്ഷൻ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുമെന്നു തോന്നുന്നു.
Comments
Post a Comment