2019ൽ മഹി വി രാഖവ് സംവിധാനം ചെയ്തു മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ യാത്ര മൂവിയുടെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിയും വേഷമിടുന്നു. സാമ്പത്തിക വിജയം നേടിയ ഒന്നാം ഭാഗം വൈ. യെസ് രാജശേഖര റെഡ്ഢിയെ കുറിച് ആയിരുന്നെങ്കിൽ രണ്ടാം ഭാഗം മകൻ വൈ. യെസ് ജഗൻ മോഹൻ റെഡ്ഢിയെ കുറിച്ചാണ്. തമിഴ് ആക്ടർ ജീവയാണ് നായകനാകുന്നത്..
മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്. അദ്ദേഹത്തിന്റെ സീനുകൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ അവസാനിച്ചു. ഏജന്റ് മൂവിയുടെ ഗംഭീര പരാജയത്തിന് ശേഷം ആണ് മമ്മൂട്ടി മറ്റൊരു തെലുങ്കു ചിത്രത്തിൽ അഭിനയിക്കുന്നത്.യാത്ര 1 മൂവി ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയത്തെ നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു. 2019 മുതൽ വൈ. യെസ് ജഗൻ മോഹൻ റെഡ്‌ഡിയാണ് ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രി.അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ ചിത്രം ഒരുക്കുന്നത് എന്നു പറയപ്പെടുന്നു.
സിനിമ സാധാരണക്കാരെ ആഴത്തിൽ സ്വാധീനിക്കുന്ന ഒരു മാധ്യമം ആയതിനാൽ ഇത് ഒരു രാഷ്ട്രീയ നീക്കം തന്നെ ആണെന്നു വിലയിരുത്തേണ്ടി വരും.ശിവ മേഖ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സെൽവകുമാർ യെസ്. കെ ആണ്.സംഗീതം സന്തോഷ് നാരായണൻ.ഫെബ്രുവരി 2024ൽ ചിത്രം തീയേറ്ററുകളിൽ എത്തും.
Comments
Post a Comment