മമ്മൂട്ടിയുടെ പേരിൽ ഓസ്ട്രേലിയൻ പേഴ്സണാലിസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി. ഓസ്ട്രേലിയൻ പാർലമെന്റിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയുടെ PROയും കെയർ ആൻഡ് ഷെയർ ഡയറക്ടറുമായ റോബർട്ട് കുരിയാക്കോസ്, wmc റീജിയണൽ ചെയർമാൻ കിരൺ ജെയിംസ്, പ്രധാനമന്ത്രിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്മാനുമായ ഡോക്ടർ ആൻഡ്റൂ ചാൾട്ടൻ, പാർലിമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ജൂലിയൻ ലീസർ, ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ മൻപ്രീത് വോഹ്‌റ, ഓസ്ട്രേലിയ ഇന്ത്യ റിലേഷൻസ് മാനേജർ ടിം തോമസ്, ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഇർഫാൻ മാലിക് എന്നിവർ പങ്കെടുത്തു. റോബർട്ട് കുരിയക്കോസ് തന്നെ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷ വാർത്തയും ചിത്രവും പങ്കുവെച്ചത്.
Comments
Post a Comment