മമ്മൂട്ടിയുടെ കാതൽ റിലീസ് ആവാത്തത് എന്തുകൊണ്ട്?

മമ്മൂട്ടികമ്പനി പ്രഖ്യാപിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ജിയോ ബേബിയുടെ കാതൽ ദി കോർ. മമ്മൂട്ടി-ജ്യോതിക ജോഡിയെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ എന്ന ചിത്രം കൊണ്ടു ഇന്ത്യ ഒട്ടാകെ ശ്രെദ്ധിക്കപ്പെട്ട സംവിധായകൻ ആണ് ജിയോ ബേബി.2 പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ശ്രീധന്യ കാറ്ററിംഗ് തുടങ്ങി നിരവധി ചിത്രങ്ങൾ ജിയോ ബേബി ഒരുക്കിയിട്ടുണ്ടെങ്കിലും ഏറ്റവും ജനപ്രീതി നേടിയത് ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ തന്നെ ആണ്.

കാതലിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കണ്ടിട്ട് ഇതൊരു പക്കാ ഫാമിലി ഡ്രാമ ആണെന്നാണ് തോന്നുന്നത് എങ്കിലും അങ്ങനെ ഒന്നും കാണാതെ മമ്മൂക്കയോ ജിയോബേബിയോ ഇങ്ങനൊരു പ്രൊജക്റ്റ്മായി വരില്ല എന്നു ഏറെക്കുറെ ഉറപ്പാണ്.ഏറ്റവും പ്രതീക്ഷ നൽകുന്ന ഘടകം എന്തെന്നാൽ കാതലിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് വിജയ സിനിമകളുടെ ഭാഗമായ 2 യുവ തിരക്കഥാകൃത്തുക്കൾ ചേർന്നാണ് എന്നതാണ്.തരക്കേടില്ലാത്ത വിജയം നേടിയ നെയ്മർ മൂവിയുടെ തിരക്കഥ ഒരുക്കിയ ആദർശ് സുകുമാരൻ -പോൾസൺ സ്കറിയ ടീം ആണ് കാതൽ ഒരുക്കുന്നത്. ആദർശ് സുകുമാരൻ RDX ന്റെ തിരക്കഥയിലും പങ്കാളിയായിരുന്നു.എല്ലാ വർക്കുകളും പൂർത്തിയായി ഇരിക്കുന്ന കാതൽ എന്തു കൊണ്ടു റിലീസ് ചെയ്യുന്നില്ല എന്നതാണ് എല്ലാവരുടെയും സംശയം.

ഇത് ഒരു ഫാമിലി സ്റ്റോറി ആണെങ്കിലും ഫാമിലിയിൽ നടക്കുന്ന കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണെന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂക്ക പറഞ്ഞത്. സിനിമ തിയേറ്ററിൽ ആണോ ott ൽ ആണോ റിലീസ് ചെയ്യുന്നത് എന്നു വ്യക്തമാക്കാതെ മമ്മൂക്ക പറഞ്ഞത്, "എപ്പോ നോക്കിയാലും വലിയ ചിത്രങ്ങൾ വരുന്നു,പിന്നെ എങ്ങനെ റിലീസ് ചെയ്യും "എന്നാണ്.തിരക്കാഥാകൃത്തുക്കൾ പറഞ്ഞത് റിലീസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം മമ്മൂക്കയ്ക്ക് മാത്രമേ അറിയൂ എന്നാണ്. എന്തായാലും സിനിമപ്രേമികൾ ആ ചിത്രത്തിനായികാത്തിരിപ്പിലാണ്. ചിത്രത്തിൽ 50 വയസ്സ് പ്രായം ഉള്ള നെഗറ്റീവ് ടച്ച്‌ ഉള്ള വേഷത്തിലാണ് മമ്മൂക്ക അഭിനയിക്കുന്നത് എന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.സാലു കെ തോമസ് ആണ് ചിത്രത്തിന്റെ സിനിമറ്റോഗ്രാഫി.സംഗീതം മാത്യൂസ് പുളിക്കൻ. ദുൽഖർ സൽമാന്റെ വെയ്ഫാറർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം...

Comments