റാം മൂവി പ്രതിസന്ധിയിൽ: ജിത്തു ജോസഫ്



മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രമാണ്‌ റാം. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രം കൂടിയാണ് റാം. 2020ൽ ഷൂട്ടിംഗ് ആരംഭിച്ച റാം കോവിഡ് 19 പ്രശ്നങ്ങളിൽ പെട്ടു നീണ്ടു പോകുകയായിരുന്നു.

"റാം നമ്മൾ പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളിൽ പെട്ടു കിടക്കുകയാണ്.ഇപ്പോ അതെല്ലാം പതുക്കെ പരിഹരിച്ചു വരുന്നു. പക്ഷേ എന്തായാലും നല്ല സമയം എടുക്കും.അങ്ങനെ പെട്ടെന്ന് ഓടിപോയി തുടങ്ങാൻ പറ്റുന്ന ഒരു ചിത്രം അല്ല റാം.ഒരു 3 മാസം മുൻപേ എങ്കിലും പ്രീപ്രോഡക്ഷൻ വർക്കുകൾക് വേണ്ടി വരും.ഇത്‌ ഒരു ബിഗ്ബജറ്റ് ഫിലിം ആണ്. ടുണീഷ്യയിലും യൂകെയിലുമായി 45 ദിവസത്തോളം ഷൂട്ടിംഗ് ഇനിയും ബാക്കി കിടക്കുകയാണ്.അത് കൊണ്ടു ഇനിയും കാത്തിരിക്കേണ്ടി വരും. അത് കൊണ്ടാണ് പെട്ടെന്ന് നേര് എന്ന മൂവി ചെയ്തത്."ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

Comments