മമ്മൂട്ടിയെ വെച്ച് പ്രിയദർശൻ സിനിമ ചെയ്യാത്തത് എന്തുകൊണ്ടാവും?




ഇന്ത്യ ഒട്ടാകെ വലിയൊരു ആരാധകവൃന്ദം ഉള്ള സംവിധായകൻ ആണ് ശ്രീ പ്രിയദർശൻ. അദേഹം മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകനാക്കിയത് തന്റെ സുഹൃത്തായ മോഹൻലാലിനെ തന്നെയാണ്.മമ്മൂട്ടിയുമായി വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രേ പ്രിയദർശൻ ചെയ്തിട്ടുള്ളൂ. മാത്രമല്ല നല്ല കണ്ടന്റ് ആയിരുന്നിട്ടുകൂടി അവയൊന്നും വലിയൊരു സാമ്പത്തിക വിജയം ആയില്ല. അതായിരിക്കുമോ അവർ തമ്മിൽ പിന്നീട് സിനിമകൾ ഒന്നും ചെയ്യാതിരുന്നതിന്റെ കാരണം? നമുക്ക് നോക്കാം.

1985ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ ആയിരുന്നു മമ്മൂട്ടി പ്രിയദർശൻ കോമ്പോ ഒന്നിച്ച ആദ്യ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, ശങ്കർ, മേനക എന്നിവരായിരുന്നു അഭിനേതാക്കൾ. കൊച്ചിൻ ഹനീഫ തിരക്കഥ എഴുതിയ ഈ ചിത്രം വേണ്ടത്ര ശ്രെദ്ധിക്കപെട്ടില്ല.

1986ലെ രാക്കുയിലിൽ രാഗസദസ്സിൽ ആയിരുന്നു ഈ കൂട്ടുകെട്ട് ഒന്നിച്ച അടുത്ത ചിത്രം.മമ്മൂട്ടിയും സുഹാസിനിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലെ "പൂമുഖ വാതിൽക്കൽ " എന്നു തുടങ്ങുന്ന ഗാനം സൂപ്പർഹിറ്റ് ആയി മാറി. ഇപ്പോഴും ഭാര്യയെ കുറിച്ചുള്ള മലയാളികളുടെ ഒരു സാങ്കല്പിക ഭാവനയായി ഈ ഗാനം നിറഞ്ഞു നിൽക്കുന്നു. പക്ഷേ ഈ സിനിമയും വേണ്ടത്ര വിജയം തീയേറ്ററിൽ നിന്നു നേടിയില്ല.

1986ൽ തന്നെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നു. ഇന്ന് എല്ലാവരെയും പ്രായഭേദമെന്യേ പൊട്ടിച്ചിരിപ്പിക്കുന്ന ആ ചിത്രം പക്ഷേ അന്ന് തീയേറ്ററിൽ ഒരു ദുരന്തമായിരുന്നു.

1999ൽ പുറത്തിറങ്ങിയ മേഘം ആണ് ഈ കോമ്പോയുടെ അവസാന ചിത്രം. ഒരു പ്രധാന വേഷത്തിൽ ദിലീപും ഈ ചിത്രത്തിൽ എത്തിയിരുന്നു. എല്ലാ ഗാനങ്ങളും ശ്രെദ്ധിക്കപ്പെട്ട ചിത്രം കൂടി ആയിരുന്നു മേഘം. തുമ്പയും തുളസിയും, മഞ്ഞു കാലം നോക്കും, വിളക്ക് വെയ്ക്കും, മാർഗ്ഗഴിയെ മല്ലികയെ, ഞാനൊരു പാട്ടു പാടാം ഇങ്ങനെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നു. പക്ഷേ ഈ ചിത്രവും ബോക്സ്ഓഫീസിൽ ഒരു ആവറേജ് ചലനം മാത്രേ സൃഷ്ടിച്ചുള്ളൂ. അന്നത്തെ കാലത്ത് നായകന്റെ നെഗറ്റീവ് വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. മമ്മൂട്ടിക് ഒരു വില്ലൻ ടച്ച്‌ ഈ ചിത്രത്തിൽ ഉണ്ടായിരുന്നല്ലോ.

1990ൽ പുറത്തിറങ്ങിയ ജോഷിയുടെ No 20 മദ്രാസ് മെയിലിൽ മമ്മൂട്ടി പ്രിയദർശൻ മൂവിയിൽ അഭിനയിക്കുന്ന സീൻ ഉണ്ട്. മേഘത്തിന് ശേഷം മമ്മൂട്ടി പ്രിയദർശൻ സിനിമ വരുന്നു എന്നു പലപ്പോഴും കേട്ടെങ്കിലും അത് ഇതുവരെ സത്യമായില്ല.മേഘം ഇറങ്ങിയിട്ട് ഏകദേശം 25 വർഷങ്ങൾ ആവാറായി.

മമ്മൂട്ടിയുടെ കൂടെ കൂടുതൽ സിനിമ ചെയ്യാത്തത് എന്തെന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പ്രിയദർശൻ ഇതു വരെ തന്നിട്ടില്ല എങ്കിലും ഇതിനോട് ചേർത്തു വെയ്ക്കാവുന്ന ഒരു കാര്യം പ്രിയദർശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

"മോഹൻലാൽ എന്നൊരാൾ തന്റെ കൂടെ ഉള്ളപ്പോൾ പിന്നെ താൻ എന്തിനു വേറെ ഒരാളെ തേടി പോവണം. വില്ലൻ,നായകൻ, എന്തിനു ഇനി ഒരു കൊച്ചു കുട്ടിയായി അഭിനയിക്കാൻ പോലും മോഹൻലാലിന് കഴിയും." വർഷങ്ങൾക്കു മുൻപ് ദൂരദർശന് കൊടുത്ത അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ആണ് ഇത്‌.ഇതു തന്നെ ആയിരിക്കാം മമ്മൂട്ടിയിലേക്ക് പ്രിയദർശൻ കൂടുതൽ എത്താത്തതിന്റെ കാരണം. ഒരു കഥ എഴുതി വരുമ്പോൾ തന്റെ സുഹൃത്തായ മോഹൻലാലിൻറെ മുഖമായിരിക്കും തെളിഞ്ഞു വരുന്നത്. പിന്നെ എങ്ങനെ വേറെ നടനിലേക് പോവും?...



Comments