കണ്ണൂർ സ്‌ക്വാഡ് കണ്ട ആരും പവൻ ഭയ്യായെ മറക്കാൻ ഇടയില്ല. സിനിമ കണ്ടവർ എല്ലാവരും ഒരേ സ്വരത്തിൽ പറയും പവൻ ഭയ്യാ ആയി അഭിനയിച്ച ആക്ടറുടെ ഗംഭീര പെർഫോമൻസ് ആണെന്ന്. ചിലർക്കെല്ലാം അദ്ദേഹത്തിന്റെ മുഖം പരിചിതമായി തോന്നിയിട്ടുണ്ടാകാം. ഹിന്ദി തിയേറ്റർ ആർട്ടിസ്റ് ആയ മനോഹർ പാണ്ഡേയ് ആണ് ആ വേഷം ഗംഭീരമാക്കിയത്.
അലിയാ ഭട്ടിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട ഗാംഗുബയി കത്തിയവാടി,ഹൃതിക് റോഷൻ നായകനായ സൂപ്പർ 30, പ്രഭാസിന്റെ ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ് മനോഹർ പാണ്ഡേയ്. ഈ സിനിമകളിൽ അഭിനയിച്ച ആളായിട്ടും 10 വർഷത്തെ തിയേറ്റർ പരിചയം ഉണ്ടായിരുന്നിട്ടു കൂടി മുംബൈയിൽ നടത്തിയ ഓഡിഷനിലൂടെയാണ് മനോഹർ പാണ്ടെയെ പവൻ ഭായ്യയുടെ റോളിലേക്കു സെലക്ട് ചെയ്യുന്നത്.
ആദിപുരുഷ്ൽ ബാലി പുത്രനായ അംഗതിന്റെ വേഷമായിരുന്നു മനോഹരിന്. എല്ലാ സിനിമയിലും കേറി അഭിനയിക്കാതെ താൻ ചെയുന്ന കഥാപാത്രങ്ങൾക് സിനിമയിൽ എന്തെങ്കിലും ഇമ്പാക്ട് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ആളാണ് മനോഹർ.
2007ൽ ഡൽഹിയിലെ പിയേറോട്സ് ട്രൂപ്പിൽ തിയേറ്റർ ആർട്ടിസ്റ്റായി കലാജീവിതം തുടങ്ങിയ മനോഹർ പിന്നീട് 2013ൽ ഡൽഹിയിൽ തന്നെ ശ്രീ റാം സെന്റർ റേപേർറ്റോറിയിൽ ജോയിൻ ചെയ്തു.2017ൽ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു മാസ്റ്റേഴ്സ് ബിരുദം നേടിയത് മനോഹരിന്റെ ജീവിതത്തിൽ വഴിത്തിരിവായി.ഒരു നല്ല നടനായി അദ്ദേഹത്തെ പരിപോഷിപ്പിക്കാൻ ആ കാലഘട്ടം നിർണായക പങ്കു വഹിച്ചു.അങ്ങനെയാണ് സിനിമയിൽ ചാൻസ് ചോദിക്കാനുള്ള ചങ്കൂറ്റം തനിക്ക് കിട്ടിയത് എന്ന് മനോഹർ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇന്റർവ്യൂൽ താൻ അഭിനയിച്ച കണ്ണൂർ സ്‌ക്വാഡിനെ കുറിച്ചും അദ്ദേഹം വാചാലനായി. സാധാരണ കാസ്റ്റിംഗ് ഡയറക്ടർസ് ഓഡിഷൻ നടത്തുന്നതിന് പകരം ഡയറക്ടർ റോബി വർഗീസ് രാജ് നേരിട്ട് ഓഡിഷൻ നടത്തിയത് തനിക്ക് ഒരുപാട് സന്തോഷം നൽകിയെന്നും ഓഡിഷനിൽ നന്നായി പെർഫോം ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്. മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് മമ്മൂട്ടി സാറുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുനെന്നും ആ ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ ഒബ്സെർവ് ചെയ്യാനുള്ള ഒരു അവസരവും താൻ പാഴാക്കിയില്ലെന്നും മനോഹർ പാണ്ഡേയ് പറഞ്ഞു.
Comments
Post a Comment