സ്വന്തം സംവിധാനത്തിൽ ഒരുങ്ങുന്ന 3ഡി ചിത്രം ബറോസ് ആയിരിക്കും ആദ്യം പുറത്തിറങ്ങാൻ പോവുന്ന ലാലേട്ടൻ ചിത്രം. ഒരു നടനായും സംവിധായകനായും ലാലേട്ടൻ തിളങ്ങാൻ പോകുന്ന ചിത്രം ആയിരിക്കും ബറോസ്. ഹോളിവുഡ് സിനിമകളുടെ ക്വാളിറ്റിയിൽ ആയിരിക്കും ബറോസ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് സൂചന.ഈ വരുന്ന ഡിസംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാം എന്നു പ്രതീക്ഷിക്കുന്നു.
ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ഉള്ള എൽജെപിയുടെ മലയ്ക്കോട്ടയ് വാലിബന്റെ റിലീസ് ഡേറ്റ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ജനുവരി 25ന് ചിത്രം തീയേറ്ററുകളിൽ എത്തും.
2 ഭാഗങ്ങളായി ഇറങ്ങുന്ന ജിത്തു ജോസെഫിന്റെ റാം, അദ്ദേഹത്തിന്റെ തന്റെ "നേര്" ഇവ എല്ലാം ലാലേട്ടനിലെ പെർഫോർമറെ തെയ്ച്ചു മിനുക്കാൻ സഹായിക്കുന്ന വേഷങ്ങൾ ആവാനാണ് സാധ്യത.ദൃശ്യം 2ൽ അഡ്വക്കേറ്റ്ന്റെ വേഷം ചെയ്ത ശാന്തി മായാദേവി ആണ് നേരിന്റെ സ്ക്രിപ്റ്റ്.തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന റിഷാഭയും പ്രതീക്ഷയുള്ള ചിത്രമാണ്.പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന എമ്പുരാൻ ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കും.ഈ പ്രൊജക്ടുകൾ അല്ലാതെ ഡിജോ ജോസ് ചിത്രം, ജോഷി ചിത്രം ഒകെ വെയ്റ്റിംഗിൽ ആണെന്നു കേൾക്കുന്നു.
Comments
Post a Comment