കെ. ജി ജോർജിന്റെ ആദ്യ ചിത്രമായ സ്വപ്നാടനത്തിലെ നായികയായിരുന്നു റാണിചന്ദ്ര. സ്വപ്നാടനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വീകരിക്കുന്നതിനു മുൻപായിരുന്നു അപ്രതീക്ഷികതമായ വിയോഗം.അന്ന് ആ വിയോഗ വാർത്ത കേട്ട് കെജി ജോർജ് പൊട്ടിക്കരഞ്ഞെന്നു അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.
ഫോർട്ട്കൊച്ചിയിൽ ജനിച്ചു വളർന്ന റാണി ചന്ദ്ര ഡാൻസിൽ തിരക്ക് കൂടിയപ്പോൾ താമസം മദ്രാസിലേക് മാറ്റിയിരുന്നു. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈ സ്കൂൾ, എറണാകുളം ഗേൾസ് ഹൈ സ്കൂൾ എന്നീ സ്കൂളുകളിൽ പഠിക്കുന്ന കാലം തൊട്ടേ ഡാൻസിൽ താല്പര്യം കാണിച്ചിരുന്ന റാണി ചന്ദ്ര കേരളത്തിൽ ആദ്യമായി നടന്ന സൗന്ദര്യ മത്സരത്തിൽ മിസ്സ് കേരള പട്ടം കരസ്തമാക്കിയിരുന്നു. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്.
1967ൽ പുറത്തിറങ്ങിയ പാവപെട്ടവൾ ആയിരുന്നു ആദ്യ ചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടത്തോടെ കാര്യമായ സിനിമകൾ ലഭിക്കാതെയായി. അങ്ങനെ ഇരിക്കുമ്പോളാണ് ജോർജ് സർ അവസരം കൊടുക്കുന്നത്. ആ വിയോഗവാർത്ത കേട്ട് ജോർജ് സാർ കുറെ കാലം സങ്കടത്തിലായിരുന്നെന്നു അദ്ദേഹത്തിന്റെ ഭാര്യയും സ്കൂളിൽ റാണി ചന്ദ്രയുടെ ജൂനിയറും ആയിരുന്ന സെൽമ ഇന്നും ഓർക്കുന്നു.
Comments
Post a Comment