ലിയോ കേരളത്തിൽ നിന്ന് 100 കോടി നേടും :സുരേഷ് ഷേണായി.



നല്ല റിപ്പോർട്ട്‌ വന്നാൽ ലിയോ കേരളത്തിൽ നിന്നു 100 കോടി നേടുമെന്ന് തിയേറ്റർ ഉടമയും ഫിയോഖ് അംഗവുമായ സുരേഷ് ഷേണായി."രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള താരമാണ് വിജയ്. ലോകേഷ് കനഗരാജും പേരെടുത്ത ഒരു സൂപ്പർഹിറ്റ് സംവിധായകനാണ്.അതിനു അനുസരിച്ചുള്ള ഒരു ബുക്കിങ് ലിയോക്ക് ലഭിച്ചു കഴിഞ്ഞു.ഇതുവരെ കേരളത്തിൽ ഒരു സിനിമയ്ക്കും ഇങ്ങനൊരു ബുക്കിങ് ഉണ്ടായിട്ടില്ല." സുരേഷ് പറഞ്ഞു.

ഇതുവരെ കേരളത്തിൽ ഒരു സിനിമക്കും ലഭിക്കാത്ത കളക്ഷൻ ലിയോക്ക് ലഭിക്കും എന്നാണ് എല്ലാവരുടേം അഭിപ്രായം. സുരേഷ് ഷേണായിയുടെ അഭിപ്രായത്തിൽ ആദ്യ ദിവസം കൊണ്ടു മാത്രം 10 കോടിയോളം ഗ്രോസ്സ് ലിയോക്ക് ലഭിച്ചേക്കും.തമിഴ്നാട്ടിൽ 9 മണിക്ക് ശേഷമേ ഷോ പാടുള്ളൂ എന്ന് റെസ്ട്രിക്ഷൻ വെച്ചിട്ടുണ്ട്. പക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു പരിമിതികളും ഇല്ല. രാവിലെ 4 മണിക്ക് തന്നെ ഫാൻസ്‌ ഷോകൾ ആരംഭിക്കും.4 മണിക്ക് കൂടാതെ 6 മണിക്കും 7 മണിക്കും എല്ലാം ഷോ ഇട്ടിട്ടും ഗംഭീര റെസ്പോൺസ് ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നു ഉണ്ടാവുന്നത്. ഇതു പോലെ ഒരു റെസ്പോൺസ് ഒരു മലയാള സിനിമക്കോ തമിഴ് സിനിമക്കോ ലഭിച്ചിട്ടില്ല.മോഹൻലാലിൻറെ സാന്നിധ്യം ഉണ്ടായിരുന്നിട്ടുകൂടി ജയ്ലർ മൂവിക് ഇത്തരം ഒരു ബുക്കിങ് കിട്ടിയിട്ടില്ല.

ആദ്യ ദിവസം 10 കോടി കിട്ടുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും എന്തായാലും ഫസ്റ്റ് ഡേ റെക്കോർഡ് ആയിരിക്കും കാണാൻ പോകുന്നത്. ലിയോ മൂവി,ആരാധകർ പ്രതീക്ഷിച്ചതിന്റെ 50 ശതമാനം എങ്കിലും നന്നായാൽ ഉറപ്പായും 50 കോടി കേരളത്തിൽ നിന്നു മാത്രം കളക്ഷൻ ലഭിക്കും.വിക്രത്തിലും കൈതിയിലും ലോകേഷ് കനഗരാജ് കൊണ്ടു വന്ന കഥാപാത്രങ്ങളെ അടുക്കി വെച്ച രീതി ഗംഭീരമായിരുന്നു.പിന്നെ ലിയോയിലേക് വരുമ്പോൾ ദളപതി വിജയ് എന്ന നിർണായക ഘടകം കൂടി ഒത്തു ചേരുമ്പോൾ ഗംഭീര വിജയത്തിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും ഏതെങ്കിലും ഒക്കെ കഥാപാത്രങ്ങൾ ലിയോയിൽ വരാനുള്ള സാധ്യതകൾ ഏറെയാണ്.ദി ക്യൂവിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഷേണായി ലിയോയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചത്.




Comments