അശ്വന്ത് കോക്ക് ഒരു നല്ല നിരൂപകൻ ആണോ?

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ഒരു പേരാണ് അശ്വന്ത് കോക്ക്. കോക്ക് ഒരു റിവ്യൂ പറഞ്ഞാൽ അത് കൃത്യം ആണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ കേരളത്തിലുണ്ട്. സാദാരണ പ്രേക്ഷകർ മാത്രമല്ല നടന്മാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ ഇവരെ പോലെ ഉള്ളവരും അശ്വന്ത് കോക്കിന്റെ വളർച്ചയ്ക്ക് കാരണക്കാരാണ്. സത്യത്തിൽ ഇത്രയും പ്രേക്ഷക പ്രീതി ലഭിക്കേണ്ട ആളാണോ അശ്വന്ത് കോക്ക്.

അശ്വന്ത് കോക്ക്‌ ഒരു തികഞ്ഞ മോഹൻലാൽ ആരാധകനും അതിനേക്കാൾ ഉപരി ഒരു മമ്മൂട്ടി വിരോധിയുമാണ്.കുറച്ചു നാളുകളായി ഇദ്ദേഹം സിനിമ റിവ്യൂ രംഗത്ത് ഉണ്ടെങ്കിലും ശ്രെദ്ധിക്കപെടുന്നത് ഈ അടുത്ത കാലത്താണ്.സിനിമാക്കാരെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന ഫാൻ ഫൈറ്റേഴ്സ് ക്ലബ്ബിൽ സജീവമായിരുന്ന ഇയാൾ ഇപ്പോൾ മലയാള സിനിമയെ രക്ഷിക്കാൻ ശ്രമിക്കുന്ന നിരൂപകന്റെ വേഷം കെട്ടുന്നത്.

ആദ്യകാലത്തു മമ്മൂട്ടി ചിത്രങ്ങളെ മാത്രം തിരഞ്ഞു പിടിച്ചു താഴ്ത്തി കെട്ടിയിരുന്ന ഇദ്ദേഹം മോഹൻലാൽ സിനിമകളോട് വിധേയത്വം പുലർത്തിയിരുന്നു.പക്ഷേ എത്രയൊക്കെ ചെയ്തിട്ടും നേരെ കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റ് വന്ന പോലെ ഒക്കെ വീഡിയോ ചെയ്തിട്ടും ഒരു റീച് കിട്ടിയിരുന്നില്ല.അങ്ങനെ ഇരിക്കെ ആണ് മോഹൻലാൽ തുടർച്ചയായി ചില മോശം സിനിമകൾ ചെയ്യാൻ തുടങ്ങിയത്. ആറാട്ട്, മോൺസ്റ്റർ, എലോൺ പോലെ ഉള്ള സിനിമകളുടെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച കോക്കിന്റെ റിവ്യൂ പലരെയും അദ്ദേഹത്തിന്റെ ഫാൻ ആക്കി മാറ്റി. അദ്ദേഹം ചെയുന്ന നിരൂപണങ്ങൾ സത്യസന്ധമാണെന്നു പലരും കരുതി.

എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ ആ ബേസിക് മമ്മൂട്ടി വിരോധി അദ്ദേഹത്തെ വിട്ടു പോയില്ല. 100ൽ 99 പേർക്കും ഇഷ്ടപെട്ട മമ്മൂട്ടിയുടെ ഭീഷമപർവം മോശമാണെന്നും മമ്മൂട്ടിക് പ്രായമായി, നടക്കാൻ പോലും വയ്യ എന്നു പോലും ഈ കോക്ക് പറഞ്ഞു.എന്നിട്ടും ചിത്രം 100 കോടിയുടെ അടുത്ത് കളക്ഷൻ നേടി.

പിന്നീട് വന്ന ചിത്രങ്ങളായ നന്പകൽ നേരത്തു മയക്കം, റോഷാക് എന്നീ ചിത്രങ്ങൾക്കു ഫുൾ പോസിറ്റീവ് റിവ്യൂ പറഞ്ഞ ഇദ്ദേഹം താൻ ന്യൂട്രൽ ആണെന്ന വാദത്തെ ഒന്നു കൂടി ഊട്ടി ഉറപ്പിക്കാൻ ശ്രെമിച്ചു. പക്ഷേ നല്ല കളക്ഷൻ കിട്ടാൻ സാധ്യത ഉള്ള മമ്മൂട്ടി ചിത്രങ്ങളെ ഒന്ന് താഴ്ത്താനും കലാമൂല്യം ഉള്ള, ഒരുപാട് സിനിമാറ്റിക് അല്ലാത്ത സിനിമകളെ ഗംഭീരം എന്നും പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ താല്പര്യങ്ങൾ ഒളിച്ചു കടത്തുകയാണ് യഥാർത്ഥത്തിൽ കോക്ക് ചെയുന്നത്.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കാത്ത, നിലപാട് എന്ന സാധനം അടുത്തുകൂടി പോവാത്ത ഒരാളാണ് കോക്ക്. ഏറ്റവും അടുത്ത് ഇറങ്ങിയ കണ്ണൂർ സ്‌ക്വാഡിലെ മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ച കോക്ക് പക്ഷേ ഒരു വശത്തു കൂടി സിനിമയെ താഴ്ത്തി കെട്ടാൻ ഉള്ള ബോധപൂർവമായ ശ്രെമം നടത്തുന്നുണ്ട്.100 രൂപ എങ്കിൽ 100 രൂപ മമ്മൂട്ടിയുടെ സിനിമയുടെ കളക്ഷൻ കുറഞ്ഞാൽ അത്രേം ആത്മാനിർവൃതി കിട്ടുമായിരിക്കും അദ്ദേഹത്തിന്.

മമ്മൂട്ടിയെ എപ്പോഴും വ്യക്തിപരമായി അതിക്ഷേപിക്കുകയും നടക്കാൻ പോലും വയ്യ എന്നു കുറ്റപ്പെടുത്തുക പോലും ചെയ്ത കോക്ക് പറയുന്നു കണ്ണൂർ സ്‌ക്വാഡിൽ ഇക്കയുടെ ഗംഭീര എനർജി ആണെന്നു. ശബരീഷിന്റെ ഒകെ കൂടെ അഭിനയിക്കുമ്പോൾ പ്രായം ഒരു തരത്തിലും ഫീൽ ചെയുന്നില്ലെന്നു.ഇങ്ങനെ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഈ കോക്കിന്റെ രീതി.ഇത്രേം ഫോള്ളോവേഴ്സ് ഈ അടുത്ത കാലത്ത് കൂടിയ കൊണ്ടാണ്, അല്ലെങ്കിൽ കോക്ക് കണ്ണൂർ സ്‌ക്വാഡിന് കൊടുക്കാൻ പോകുന്ന റിവ്യൂ ഇതല്ല. ഈ പണി കൊണ്ട് കഞ്ഞി കുടിച്ചു തുടങ്ങിയ കൊണ്ട് താൻ ന്യൂട്രൽ ആണെന് കാണിക്കേണ്ടത് ഒരു ബാധ്യതയായി മാറിയിരിക്കുന്നു. അതു കൊണ്ടാണ് താരതമ്യേനെ പോസിറ്റീവ് റിവ്യൂ കോക്കിന് കൊടുക്കേണ്ടി വന്നത്.അടുത്തിടെ വന്ന പ്രണയ വിലാസം എന്ന നല്ല ചിത്രത്തെ കുറിച്ചും കോക്കിന് മോശം അഭിപ്രായം ആയിരുന്നു.

തന്റെ വ്യൂസ് കൂട്ടാൻ ആരെയും വ്യക്തിഹത്യ ചെയ്യാനും ഇരട്ടപ്പേര് ഇടാനും ഇഷ്ടപെടുന്ന ഇദ്ദേഹത്തിന് സിനിമപ്രേമികൾ അർഹിക്കാത്ത പ്രാധാന്യം വെറുതെ കൊടുക്കരുത് എന്നു അഭ്യർത്ഥിക്കുന്നു..

Comments