മലയാള സിനിമയിൽ എപ്പോഴും വേറിട്ട ശൈലിയിൽ സഞ്ചരിച്ച പ്രിയ സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു.77 വയസ്സായിരുന്നു.കാക്കനാട് ഉള്ള ഒരു വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അൻദ്യം. സ്ട്രോക്കും അതിനെ തുടർന്ന് വന്നു ചേർന്ന വാർദ്ധയ്ക്കസഹജമായ അസുഖങ്ങളെ തുടർന്നും അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്,ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മമ്മൂട്ടിയെ ഇന്ന് കാണുന്ന രീതിയിലേക്കു വളർത്തിയതിൽ യവനിക വഹിച്ച പങ്ക് വളരെ വലുതാണ്.പുതിയ തലമുറയിലെ സംവിധായകരിൽ തന്നെ ജോർജ് സാറിനു ഒരുപാട് ആരാധകരുണ്ട്. ലിജോ ജോസ് പെല്ലിശേരി അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് എന്നു ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.ചെയ്ത ചിത്രങ്ങൾ എല്ലാം തമ്മിൽ ഒരു സാമ്യവും കണ്ടു പിടിക്കാൻ ഇല്ല. വിജയിച്ച ജോണറുകളുടെ പിറകേ ഒരിക്കലും സഞ്ചരിക്കാത്ത സംവിധായകൻ ആയിരുന്നു അദ്ദേഹം.1998ൽ പുറത്തിറങ്ങി മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശം ആണ് സംവിധാനം ചെയ്ത അവസാന ചിത്രം..
ആദരാഞ്ജലികൾ....
Comments
Post a Comment