ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ലിയോ മൂവിയുടെ അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. അവസാനമായി വന്ന മൂന്നു പോസ്റ്ററുകൾ ആണ് ഇപ്പോഴത്തെ സംസാരം. ആദ്യത്തെ പോസ്റ്റർ സമാധാനവും പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതിനെ സൂചിപ്പിച്ചു, രണ്ടാമത്തെ പോസ്റ്റർ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന നായകനെ കാണിച്ചു. എന്നാൽ എത്ര ശ്രെമിച്ചാലും പ്രശ്നങ്ങൾ ഒഴിവാകില്ലെന്നും അവയെ യുദ്ധം കൊണ്ട് തന്നെ നേരിടണമെന്ന് മനസിലായ നായകൻറെ ഒരുക്കങ്ങൾ ആയിരുന്നു മൂന്നാമത്തെ പോസ്റ്ററിൽ കണ്ടത്.
ലോകേഷ് പറഞ്ഞത് പോലെയാണെങ്കിൽ ഇനിയും അപ്ഡേറ്റുകൾ വരാൻ കിടക്കുന്നു. ഇതുവരെ കണ്ടത് യുദ്ധത്തിനുള്ള ഒരുക്കം ആണെങ്കിൽ ഇനി വരാൻ പോകുന്നത് യുദ്ധം തന്നെ ആയിരിക്കും. ഫാൻസ് എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ അടുത്ത പോസ്റ്റർ ഒരു ആക്ഷൻ അല്ലെങ്കിൽ കൊടൂര യുദ്ധത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലും ആകാം.
ഓരോ അപ്ഡേറ്റുകളും ലിയോ മൂവിയെ വൻ പ്രതീക്ഷയിലേക്ക് കൊണ്ടുപോകുകയാണ്. ഇതിനു കാരണം ലോകേഷ് എന്ന സംവിധായകനും അദ്ദേഹത്തിന്റെ വർക്കിലുള്ള ക്വാളിറ്റിയും പിന്നെ ദളപതി വിജയിയെ അദ്ദേഹം സ്‌ക്രീനിൽ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംഷയും ആണ്.
Comments
Post a Comment