മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരൻ അണിയിച്ചൊരുക്കി മികച്ച വിജയം നേടിയ ലൂസിഫർ മൂവിയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ഷൂട്ടിംഗ് ആരംഭിക്കുന്നു. ഒക്ടോബർ 5 മുതലാണ് മോഹൻലാൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മൂവിയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്.
ഇന്ന് വൈകുന്നേരം 5ന് ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ ആണ് ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നത്. ചാനലിൽ പങ്കുവെച്ച 2 മിനുറ്റ് 34 സെക്കന്റ് ഉള്ള ലോഞ്ച് വീഡിയോയിലാണ് ഈ കാര്യങ്ങൾ വ്യക്തമായത്.മറ്റൊരു പ്രത്യേകത കൂടി ഉണ്ട് എമ്പുരാൻ മൂവിക്ക്.ലൈക്ക പ്രോഡക്ഷൻസും ആശിർവാദ് സിനിമാസും കൂടി സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ന് തമിഴ് -ഹിന്ദി ഇൻഡസ്ടറികളിലെ നിർമാണ ഭീമന്മാരാണ് ലൈക്ക പ്രോഡക്ഷൻസ്. ബ്രിട്ടീഷ്-ശ്രീലങ്കൻ തമിഴ് ബിസിനസ്സമാൻ ആയ സുബസ്കരൻ അലിരാജഹ് 2014ൽ ചെന്നൈയിൽ ആരംഭിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മൂവി വിജയ് നായകനായ കത്തി ആയിരുന്നു.പിന്നീട് അങ്ങോട്ട് എന്തിരൻ 2, പൊന്നിയിൻ സെൽവൻ പോലെ ഉള്ള മികച്ച ചിത്രങ്ങൾ സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള ചുവടുവെപ്പിനെ എല്ലാരും പ്രതീക്ഷയോടെ ആണ് നോക്കിക്കാണുന്നത്.എന്നാൽ ലൈക്ക പ്രോഡക്ഷൻസ് നിർമ്മിച് ഇപ്പോൾ തീയേറ്ററുകളിൽ ഉള്ള ചന്ദ്രമുഖി 2ഇന് മോശം പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Comments
Post a Comment